നബിദിന റാലിക്ക് നേരെ സി.പി.എം അക്രമം; 19 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്ക്

നബിദിന റാലിക്ക് നേരെ നടന്ന സി.പി.എം അക്രമത്തില്‍ പരിക്കേറ്റവരെ സി.മമ്മുട്ടി എം.എല്‍.എ സന്ദര്‍ശിക്കുന്നു.

തിരൂര്‍: നബിദിന റാലിക്ക് നേരെ സി.പി.എം അക്രമം. 19 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ ഉണ്യാ ലിലാണ് ഇന്ന് രാവിലെ അതിക്രൂരമായ അക്രമം നടത്തിയത്. ഉണ്യാല്‍ മിസ് ബാഹുല്‍ ഹുദ മദ്രസ വിദ്യാര്‍ഥികളുടെ നബിദിന റാലിക്ക് നേരെയാണ് മാരകായുധങ്ങളുമായെത്തി സി.പി.എം ക്രിമിനല്‍ സംഘം അക്രമം നടത്തിയത്.

പരുക്കേറ്റ മദ്രസാ വിദ്യാര്‍ഥികളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍

പുത്തന്‍പുരയില്‍ അഫ്‌സല്‍ (24), പുത്തന്‍പുരയില്‍ അന്‍സാര്‍ (27), കാക്കാന്റെ പുരക്കല്‍ സക്കറിയ്യ (28), പള്ളിമാന്റെ പുരക്കല്‍ ഫര്‍ഷാദ് (20), പുത്തന്‍പുരയില്‍ അഫ് സാദ് (20), പള്ളിമാന്റെ പുരക്കല്‍ സൈദ് മോന്‍ (53) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.അഫ്‌സലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലും, മറ്റുള്ളവരെ കോട്ടക്കല്‍ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.