‘സൂക്ഷിക്കുക’; ക്രഡിറ്റ് കാര്‍ഡിന്റെ ബില്ലടച്ചില്ലെങ്കില്‍ നേരിടേണ്ടിവരിക ക്രിമിനല്‍ കേസ്

ക്രഡിറ്റ് കാര്‍ഡിന്റെ ബില്ലടച്ചില്ലെങ്കില്‍ നിങ്ങള്‍ നേരിടേണ്ടിവരിക ക്രിമിനല്‍ കേസ്. ഐപിഒയ്ക്കുവേണ്ടി ഈയിടെ പുറത്തുവിട്ട പ്രൊസ്പക്ടസില്‍ എസ്ബിഐ വ്യക്തമാക്കിയതാണ് കേസ് വിവരങ്ങള്‍.നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് സെക്ഷന്‍ 138 പ്രകാരം 19,201 കേസുകളാണ് കമ്പനി ഫയല്‍ ചെയ്തിട്ടുള്ളത്. പെയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് നിയമം കേസുകളും നല്‍കിയിട്ടുണ്ട്.

ആവശ്യത്തിന് പണമില്ലാതെ ചെക്ക് മടങ്ങുമ്പോള്‍ ചുമത്തുന്ന വകുപ്പാണ് സെക്ഷന്‍ 138. അക്കൗണ്ടില്‍ പണമില്ലാതെ ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ നടക്കാതെ വരുമ്പോള്‍ നല്‍കുന്ന കേസാണ് പെയമെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് വകുപ്പുപ്രകാരമുള്ളത്. എത്ര ചെറിയതുകയായാലും പണ തിരിച്ചടയ്ക്കാതിരുന്നാല്‍ നിങ്ങള്‍ നേരിടേണ്ടിവരിക ക്രിമിനല്‍ കേസാണെന്ന് ചുരുക്കം. ക്രഡിറ്റ് കാര്‍ഡിലെ ബില്ലടയ്ക്കുന്നതിന് നല്‍കിയ ചെക്ക് മടങ്ങിയാലോ ഇലക്ട്രോണിക് ട്രാന്‍സര്‍ഫര്‍വഴിയുളള പണം കൈമാറല്‍ യഥാസമയം നടക്കാതിരുന്നാലോ 30 ദിവസത്തിനകം പണമടയ്ക്കണമെന്നാവശ്യപ്പെട്ട് ക്രഡിറ്റ് കാര്‍ഡ് കമ്പനി നോട്ടീസയയ്ക്കുകയാണ് സാധാരണ ചെയ്യുക. നോട്ടീസയച്ച് 15 ദിവസത്തിനകം പണം അടച്ചില്ലെങ്കിലാണ് ഈ വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്യുക.

SHARE