സമ്മര്‍ദ്ദത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആജീവനാന്തം വരും

 

ജോഹന്നാസ്ബര്‍ഗ്ഗ്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അടിയന്തിര അന്വേഷണം നടത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സതര്‍ലാന്‍ഡ് ഇന്ന് ജോഹന്നാസ്ബര്‍ഗ്ഗിലെത്തും. ക്രിക്കറ്റ് ഓസ്‌ട്രേലിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലെയിന്‍ റോയ്, പാറ്റ് ഹൊവാര്‍ഡ് എന്നിവര്‍ ഇന്നലെ ദക്ഷിണാഫ്രിക്കയില്‍ എത്തിയതായി സതര്‍ലാന്‍ഡ് പറഞ്ഞു. കേപ്ടൗണിലെത്തിയ അവര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് താന്‍ അവരെ കാണുമെന്നും കാര്യങ്ങള്‍ തിരക്കുമെന്നും തുടര്‍ന്ന് നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കനത്ത സമ്മര്‍ദ്ദത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. വലിയ ശിക്ഷ തന്നെ വേണ്ടിവരുമെന്ന വ്യക്തമായ മുന്നറിയിപ്പ് അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഓസീസ് മാധ്യമങ്ങള്‍ തന്നെ വന്‍ പ്രാധാന്യമാണ് വാര്‍ത്തക്ക് നല്‍കിയത്. നാടിന് നാണക്കേട് എന്ന തരത്തിലാണ് ചര്‍ച്ചകള്‍. മുന്‍കാല താരങ്ങളും സ്റ്റീവന്‍ സ്മിത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
സതര്‍ലാന്‍ഡ് ഇന്ന് എത്തുമ്പോള്‍ അദ്ദേഹവുമായി സംസാരിക്കാന്‍ താരങ്ങള്‍ക്ക് അവസരമുണ്ടാവും. പക്ഷേ സ്മിത്തും സംഘവും തന്നെ കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ കര്‍ക്കശ നടപടി ഉറപ്പാണ്.
കായിക ലോകം നിറയെ ഇന്നലെ ഒന്നാം പേജ് വാര്‍ത്തയായിരുന്നു ക്രിക്കറ്റില്‍ ഓസീസ് വരുത്തിയ നാണക്കേട്. ക്രിക്കറ്റ് രാജ്യങ്ങളിലെ പത്രങ്ങളില്‍ മാത്രമല്ല ലോക സ്‌പോര്‍ട്‌സ് വാര്‍ത്തകളിലെ രണ്ട് ദിവസങ്ങളിലായി കേപ്ടൗണ്‍ ടെസ്റ്റും ഓസ്‌ട്രേലിയന്‍ ടീമിന്റെ ചെയ്തികളുമാണ്. ബ്രിട്ടിനിലെ ഏറ്റവും സര്‍ക്കുലേഷനുള്ള പത്രമായ ഡെയ്‌ലി ടെലഗ്രാഫ് ഓസീസ് ടീമിന്റെ തൊപ്പിയുടെ വലിയ ചിത്രവുമായി ഷെയിം എന്ന തലക്കെട്ടാണ് ഒന്നാം പേജില്‍ പ്രധാന വാര്‍ത്തായയി നല്‍കിയതെങ്കില്‍ സണ്‍ഡേ ടൈംസ് ചീറ്റ്‌സ് എന്ന പേരിലാണ് ഓസീസിനെ കുരിശിലേറ്റിയത്. ഓസീസ് പത്രങ്ങളെല്ലാം ടീമിന്റെ ചെയ്തികളെ നഖശിഖാന്തം എതിര്‍ത്തപ്പോള്‍ സ്റ്റീവന്‍ സ്മിത്തിനെ ആജീവനാന്തം വിലക്കണമെന്ന ആവശ്യമാണ് പല പത്രങ്ങളും ഉന്നയിച്ചത്. ഓസ്‌ട്രേലിയയിലെ പ്രമുഖ പത്രമായ ഹെറാള്‍ഡ് സണ്‍ എല്ലാവരെയും പുറത്താക്കു എന്ന തലക്കെട്ടിലാണ് ഇറങ്ങിയത്. ഡേവി##് ബുക്കാനന്‍ എന്ന മുന്‍ കോച്ച് സ്റ്റീവന്‍ സ്മിത്ത്, കോച്ച് ലെഹ് മാന്‍ എന്നിവര്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

SHARE