ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ ലൈനപ്പായി

ലോകകപ്പിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഇതോടെ സെമിഫൈനലില്‍ ഇന്ത്യയുടെ എതിരാളി ന്യൂസിലാന്റായി. ഓസ്‌ട്രേലിയക്ക് ഇംഗ്ലണ്ടാണ് എതിരാളി. പ്രാഥമിക ഘട്ടത്തിലെ ഇന്ത്യയുടെ ന്യൂസിലന്റിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

ജൂലായ 9നാണ് ഇന്ത്യ ന്യൂസിലന്റിനെ നേരിടുക. കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരാണ് ന്യൂസിലന്റ് . സന്നാഹ മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്റിനോട് ദയനീയമായി തോറ്റിരുന്നു. ജൂലായ് 11 നിലവിലുള്ള ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും ആതിഥേയരായ ഇംഗ്ലണ്ടും തമ്മില്‍ സെമിഫൈനലില്‍ ഏറ്റുമുട്ടും.

SHARE