ക്രിക്കറ്റ് ലോകകപ്പ് ; ബംഗ്ലാദേശ് – ശ്രീലങ്ക മത്സരം മഴമൂലം ഉപേക്ഷിച്ചു

കനത്ത മഴയെ തുടര്‍ന്ന് ബംഗ്ലാദേശ് – ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു. ടോസ് പോലും ചെയ്യാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. ആദ്യമായാണ് ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ ടോസ് ചെയ്യാതെ ഉപേക്ഷിക്കുന്നത്. പാകിസ്ഥാന്‍ – ശ്രീലങ്ക മത്സരമാണ് മുന്‍പ് ടോസ് പോലും ചെയ്യാതെ ഉപേക്ഷിച്ചത്. ഇന്നത്തെ മത്സരം ഉപേക്ഷിച്ചതോടെ രണ്ട് ടീമുകളും ഓരോ പോയന്റ് വീതം പങ്കിട്ടു. നിലവില്‍ പോയിന്റ് പട്ടികയില്‍ ശ്രീലങ്ക നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്തും, ബംഗ്ലാദേശ് നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി ഏഴാം സ്ഥാനത്തുമാണ്.