ഓസീസിനെതിരായ ആദ്യ മൂന്ന് ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

India's captain Virat Kohli, left, leads his team back to pavilion at the end of Sri Lanka's innings during their fifth and last one-day international cricket match in Colombo, Sri Lanka, Sunday, Sept. 3, 2017. (AP Photo/Eranga Jayawardena)

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. പ്രധാന സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജക്കും വിശ്രമം അനുവദിച്ചപ്പോള്‍ പേസര്‍മാരായ ഉമേഷ് യാദവും മുഹമ്മദ് ഷമിയും 16 അംഗ ടീമില്‍ തിരിച്ചെത്തി. ബി.സി.സി.ഐയുടെ റൊട്ടേഷന്‍ പദ്ധതി പ്രകാരമാണ് ടീമിനെ തെരഞ്ഞെടുത്തതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് പറഞ്ഞു. അശ്വിനും ജഡേജക്കും പകരം ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത അക്ഷര്‍ പട്ടേലും യുജ്‌വേന്ദ്ര ചഹാലും ടീമില്‍ തുടരും.

അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുന്നത്. സെപ്തംബര്‍ 17-ന് ചെന്നൈയിലാണ് ആദ്യ ഏകദിനം. 21-ന് കൊല്‍ക്കത്തയിലും 24-ന് ഇന്‍ഡോറിലും 28-ന് ബെംഗളുരുവിലും ഒക്ടോബര്‍ ഒന്നിന് നാഗ്പൂരിലും മറ്റ് മത്സരങ്ങള്‍ നടക്കും.

ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ (വൈ.ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍,മനീഷ് പാണ്ഡെ, കേദര്‍ ജാദവ്, അജിങ്ക്യാ രഹാനെ, എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുവേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി. ……

SHARE