മദ്യപാനിയായ മകനെ മാതാപിതാക്കള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊന്നു

തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ മദ്യപാനിയായ മകനെ മാതാപിതാക്കള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചുകൊന്നു. മഹേഷ് ചന്ദ്രയാണ് മരിച്ചത്. യുവാവ് മദ്യപിച്ചെത്തി പണം ആവശ്യപ്പെട്ട് മാതാപിതാക്കളെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് മാതാപിതാക്കള്‍ കൃത്യത്തിന് മുതിര്‍വന്നതെന്ന് പൊലീസ് പറയുന്നു. കെ പ്രഭാകര്‍, ഭാര്യ വിമല എന്നിവര്‍ ചേര്‍ന്നാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. മഹേഷ് ചന്ദ്രയുടെ ഭാര്യ രണ്ടു മാസം മുമ്പ് ശല്യം സഹിക്കാന്‍വയ്യാതെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

SHARE