Connect with us

Sports

ക്രൊയേഷ്യന്‍ ജയത്തിനു പിന്നിലെ സമര്‍പ്പണത്തിന്റെ കഥ

Published

on

മോസ്‌കോ: ഇംഗ്ലണ്ടിനു മേലുള്ള ക്രൊയേഷ്യയുടെ ലോകകപ്പ് വിജയത്തില്‍ രണ്ട് കളിക്കാരുടെ അസാമാന്യമായ അര്‍പ്പണബോധത്തിന്റെയും കോച്ചിന്റെ അപാരമായ ധൈര്യത്തിന്റെയും കഥയുണ്ട്. റഷ്യക്കെതിരായ ക്വാര്‍ട്ടറില്‍ കാല്‍മുട്ടിന് പരിക്കേറ്റ ഫുള്‍ബാക്ക് വിര്‍സാല്‍കോയും തലേദിവസം പനിയുടെ പിടിയിലായിരുന്ന മധ്യനിരക്കാരന്‍ ഇവാന്‍ റാകിറ്റിച്ചും സെമിഫൈനലിന് ഇറങ്ങിയത് ആരോഗ്യത്തെപ്പറ്റിയുള്ള ആശങ്കകള്‍ മാറ്റിവെച്ചു കൊണ്ടാണ്. നൂറു ശതമാനം ആരോഗ്യവാന്മാരല്ലെന്നറിഞ്ഞിട്ടും തന്റെ തന്ത്രങ്ങളിലെ നിര്‍ണായക ഭാഗങ്ങളായ ഇരുവരെയും കളിപ്പിച്ച കോച്ച് സ്ലാറ്റ്‌കോ ഡാലിച്ച് ഒരു കൈവിട്ട കളിതന്നെയാണ് കളിച്ചത്. ടീമിന്റെ ജയത്തില്‍ ഇരുവരുടെയും സംഭാവന നിര്‍ണായകമായിരുന്നു എന്നറിയുമ്പോഴാണ് ഈ നീക്കത്തിന്റെ വില മനസ്സിലാവുക.

റാകിറ്റിച്ചും ലൂക്കാ മോദ്രിച്ചും നയിക്കുന്ന മധ്യനിരയെ ലക്ഷ്യം വെച്ചുകൊണ്ട് ഇംഗ്ലണ്ടിന് പ്രത്യേക പദ്ധതികളുണ്ടായിരുന്നതിനാല്‍ ആദ്യപകുതിയില്‍ ഇരുവര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. എന്നാല്‍, ടീമിന്റെ നിര്‍ണായകമായ സമനില ഗോളിന് ചരടുവലിച്ചത് റാകിറ്റിച്ചും ഗോളടിക്കാന്‍ പാകത്തില്‍ പെരിസിച്ചിന് ക്രോസ് നല്‍കിയത് വിര്‍സാല്‍കോയുമാണ്.
മോദ്രിച്ചിനെ ഇംഗ്ലീഷ് മധ്യനിര പൂട്ടിയതിനാല്‍ മൈതാനത്തിന്റെ ഇടതുഭാഗത്തു കൂടിയാണ് ക്രൊയേഷ്യ ആക്രമണം നയിച്ചിരുന്നത്. ഈ ഭാഗത്താണ് റാകിറ്റിച്ച് നിലയുറപ്പിച്ചിരുന്നതും. എന്നാല്‍, ഇതുവഴിയുള്ള ആക്രമണങ്ങളുടെ മുനയൊടിക്കും വിധമായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതിരോധ വിന്യാസം. ഇടതുവശത്തുനിന്ന് ബോക്‌സിലേക്ക് ക്രൊയേഷ്യന്‍ താരങ്ങള്‍ നല്‍കിയ ക്രോസുകളൊക്കെ ഇംഗ്ലണ്ടുകാര്‍ തുടര്‍ച്ചയായി വിഫലമാക്കി.

അതിനിടെയാണ് 65-ാം മിനുട്ടില്‍ റാകിറ്റിച്ച് വ്യത്യസ്തമായ രീതിയില്‍ ചിന്തിച്ചത്. ബോക്‌സിനു മധ്യത്തിലായി പന്തുകിട്ടിയ താരം ഇടതുവശത്തേക്കോ മുന്നിലേക്കോ നല്‍കുന്നതിനു പകരം പന്ത് വലതുഭാഗത്ത് ത്രോലൈനിന് സമീപം നില്‍ക്കുകയായിരുന്ന വിര്‍സാല്‍കോക്ക് നല്‍കി.

അതുവരെ ഇവാന്‍ പെരിസിച്ചിനെ നോട്ടമിട്ടിരുന്ന ഇംഗ്ലണ്ട് ഡിഫന്റര്‍മാരുടെ ശ്രദ്ധ അതോടെ അങ്ങോട്ടു തിരിഞ്ഞു. സമയം കളയാതെ വിര്‍സാല്‍കോ ബോക്‌സിലേക്കു ക്രോസ് നല്‍കിയപ്പോള്‍ സ്വതന്ത്രനായി ഓടിക്കയറാനും പന്ത് വലയിലേക്ക് തട്ടാനും പെരിസിച്ചിനു കഴിഞ്ഞു. പെരിസിച്ചിന്റെ ഫിനിഷിങിനൊപ്പം റാകിറ്റിച്ചിന്റെ ബുദ്ധിയും വിര്‍സാല്‍കോയുടെ കൃത്യതയും സമ്മേളിച്ച ആ ഗോള്‍ മത്സരഗതി ക്രൊയേഷ്യക്ക് അനുകൂലമാക്കി. എക്‌സ്ട്രാ ടൈമില്‍ വിര്‍സാല്‍ക്കോ ജോണ്‍ സ്‌റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ഗോള്‍ലൈനില്‍ നിന്ന് ക്ലിയര്‍ ചെയ്യുകയും ചെയ്തു.

ഗോള്‍കീപ്പര്‍ സുബാസിച്ചും പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും മത്സരത്തിന്റെ തലേന്ന് അദ്ദേഹം ആരോഗ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റാകിറ്റിച്ചിന്റെയും വിര്‍സാല്‍കോയുടെയും കാര്യത്തില്‍ അതായിരുന്നില്ല സ്ഥിതി. നിര്‍ണായക ഘട്ടത്തില്‍ സന്നദ്ധത കാണിച്ച ഇരുവരും ടീമിന്റെ കന്നി ഫൈനലിലേക്കുള്ള യാത്രയില്‍ സുപ്രധാന പങ്കുവഹിച്ചു.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending