ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയില്‍ എണ്ണ വിലക്കുറയ്ക്കാതെ കമ്പനികള്‍

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ എണ്ണ വിലക്കുറയ്ക്കാതെ കമ്പനികള്‍. സാധാരണ നിലയില്‍ ആഗോള വിപണിയിലെ എണ്ണ വില ഇന്ധനവിലയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാറുള്ളത്. എന്നാല്‍ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ധനവിലയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ എണ്ണ കമ്പനികള്‍ ഇതുവരെ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 1991 ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലേക്കാണ് ക്രൂഡ് ഓയല്‍ വില കൂപ്പുകുത്തിയത്. 24 ശതമാനത്തിന്റെ ഇടിവാണ് ഒരു മാസത്തിനകത്ത് ക്രൂഡ് ഓയലിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. കൊറോണ പടര്‍ന്നതിന് പിന്നാലെയാണ് ക്രൂഡ് ഓയലിന്റെ വിലയില്‍ ഗണ്യമായി വിലകുറയാന്‍ കാരണമായത്. എന്നാല്‍ വിലവര്‍ധനവിന് മാത്രമാണ് ആഗോളവിപണിയിലെ എണ്ണയുടെ വര്‍ധനവിനെ എണ്ണക്കമ്പനികള്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമാകുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

SHARE