മക്കയില്‍ ഭാഗികമായി ഇന്ന് മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയില്‍ വിശുദ്ദ നഗരമായ മക്കയില്‍ ചില ഭാഗങ്ങളില്‍ നിലവിലുള്ള കര്‍ഫ്യൂ ഇന്ന് മുതല്‍ 24 മണിക്കൂര്‍ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു . നിലവിലുള്ള കര്‍ഫ്യൂ കാലാവധി അവസാനിക്കുന്നത് വരെയായിരിക്കും പൂര്‍ണ്ണമായുള്ള ഈ അടച്ചിടല്‍.

മക്കയില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടികള്‍. വിശുദ്ധ ഹറമിന്റെ ഭാഗങ്ങളില്‍ കനത്ത ജാഗ്രതയാണ് അധികൃതര്‍ സ്വീകരിച്ചു വരുന്നത് . അജ്‌യാദ് , അല്‍ മസാഫി , മിസ്ഫല , ഹുജൂന്‍ , നകാസ , ഹുഷ്ബാക്കര്‍ എന്നിവിടങ്ങളിലാണ് 24 മണിക്കൂറും കര്‍ഫ്യൂ . സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും ആസ്പത്രികളിലേക്കും രാവിലെ ആറ് മുതല്‍ ഉച്ചക്ക് മൂന്ന് മണി വരെ പോകാനുള്ള അനുമതിയുണ്ട് . നേരത്തെ കര്‍ഫ്യൂവില്‍ നിന്ന് ഇളവുകളുള്ള വിഭാഗങ്ങള്‍ക്ക് ഇവിടെയും അനുമതിയുണ്ട് .

SHARE