കോട്ടയത്ത് കസ്റ്റഡി മരണം; പൊലീസ് സ്റ്റേഷനില്‍ യുവാവ് തൂങ്ങിമരിച്ചു

കോട്ടയം: കോട്ടയത്ത് പൊലീസ് സ്റ്റേഷനില്‍ യുവാവ് തൂങ്ങിമരിച്ചു. മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നവാസ് ആണ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചത്. മണര്‍ക്കാട് സ്വദേശിയാണ് നവാസ്.

തിങ്കളാഴ്ച്ച രാത്രി മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ നവാസിനെതിരെ ഇയാളുടെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിലെത്തി നവാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രിതന്നെ വൈദ്യപരിശോധന നടത്തിയാണ് നവാസിനെ സ്റ്റേഷനിലെത്തിയത്. അതിനിടെ ചൊവ്വാഴ്ച്ച കോടതിയില്‍ കൊണ്ടുപോകുന്നതിന് മുമ്പ് നവാസ് ജീവനൊടുക്കുകയായിരുന്നു.

സംഭവം അന്വേഷണം നടത്താന്‍ കോട്ടയം എസ്.പി സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു.

SHARE