മാഹി: മാഹിയിലേയും പോണ്ടിച്ചേരിയിലേയും പ്രമുഖ മുസ്ലീംലീഗ് നേതാവും, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തന രംഗത്ത് മുദ്ര പതിപ്പിച്ച വ്യക്തിയും, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ സി.വി സുലൈമാന്‍ ഹാജി (78) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 5.30നായിരുന്നു അന്ത്യം.
പുതുച്ചേരി സംസ്ഥാന മുസ്ലീംലീഗ് സ്ഥാപക പ്രസിഡന്റ്, മുസ്ലീംലീഗ് നാഷണല്‍ കൗണ്‍സില്‍ അംഗം, മാഹി സ്വതന്ത്ര തൊഴിലാളി യൂനിയന്‍ സ്ഥാപക നേതാവ്, മാഹി പൂഴിത്തല ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറി, ചാലക്കര ജുമാമസ്ജിദ് ജന. സെക്രട്ടറി, മഞ്ചക്കല്‍ ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ്, മാഹി ഗവ: ആശുപത്രി വികസന സമിതി അംഗം, മാഹി സി.എച്ച് സെന്റര്‍ രക്ഷാധികാരി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ജനാസ വൈകുന്നേരം 3 മണിവരെ പൊതുദര്‍ശനത്തിന്ന് മാഹി സെമിത്തേരി റോഡിലുളള സ്വവസതിയില്‍ വെക്കും. അസര്‍ നമസ്കാരാനന്തരം മാഹി മഞ്ചക്കല്‍ ജുമാ മസ്ജിദില്‍ വെച്ച് മയ്യിത്ത് നമസ്കാരം നടക്കും. തുടര്‍ന്ന് സ്വദേശമായ കോഴിക്കോട് ഓമശ്ശേരിക്ക് അടുത്ത് അമ്പലക്കണ്ടി പുതിയോത്ത് ജുമാമസ്ജിദില്‍ ഖബറടക്കം നടക്കും.
കൊടുവള്ളിചാന്താറുവീട്ടില്അബൂബക്കര്ഹാജി-ഖദീജദമ്പതികളുടെ6മക്കളില്മൂന്നാമനാണ്സുലൈമാന്ഹാജി. ഭാര്യ:മാഹികോഹിന്നൂര്അന്ത്രുവിന്റെമകള്സീനത്ത്.മക്കള്‍: മുഹമ്മദലി, ഹഫ്സത്ത്, ശിഹാബ്, റൈഹാനത്ത്, സലാം, ജസീല, അബ്ദുല്‍ നാസ്സര്‍, നസീറ(ഖദീജ). മരുമക്കള്‍: ടി.കെ സലീം
അബ്ദുല്‍ അസീസ്, ഫൈസല്‍, ഫസലുറഹ്മാന്.
സഹോദരങ്ങള്‍: ഇബ്രാഹിംകുട്ടി മുസ്ലിയാര്, മുഹമ്മദ്, അബ്ദുള്ള, ആയിഷ, ഫാത്തിമ.