കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ :സിന്ധുവിനെ തുരത്തി സൈനക്ക് സ്വര്‍ണം

Gold medalists Saina Nehwal, left, and silver medalist Venkata Pusarla, both of India, pose for photographers during the medal ceremony for women's singles badminton at Carrara Sports Hall during the Commonwealth Games on the Gold Coast, Australia, Sunday, April 15, 2018. (AP Photo/Dita Alangkara)

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് സ്വര്‍ണം. ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ വാശിയേറിയ പോരാട്ടത്തില്‍ പി.വി സിന്ധുവിനെ നേരിട്ടുളള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് സൈനയുടെ സ്വര്‍ണ്ണ നേട്ടം.സ്‌കോര്‍: 21-18, 23-21.

ഇത് രണ്ടാം തവണയാണ് സൈന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടുന്നത്. ഫൈനലിലെ ജയത്തോടെ ലോക റാങ്കില്‍ മൂന്നാം സ്ഥാനത്തുള്ള പി.വി സിന്ധുവിനെതിരെ സൈനയുടെ ജയം നാലായി ഉയര്‍ന്നു. ഇരുവരും തമ്മില്‍ അഞ്ചു തവണ ഏറ്റൂമുട്ടിയപ്പോള്‍ ഒരിക്കല്‍ മാത്രമാണ് സിന്ധു ജയിച്ചത്. ഒരേ കോച്ചിന് കീഴില്‍ പരിശീലിക്കുന്നവരായിരുന്നിട്ടും ഇരുവര്‍ക്കും തമ്മില്‍ സൗഹൃദം അത്ര നല്ലരീതിയിലായിരുന്നില്ല. തമ്മില്‍ കണ്ടാല്‍ ചിരിക്കുമെന്നതല്ലാതെ സംസാരിക്കാറില്ലെന്ന് പി.വി.സിന്ധു തന്നെയാണ് നേരത്തെ വെളിപ്പെടുത്തിയിട്ടുളളത്. അതുക്കൊണ്ടു തന്നെ ഇരുവരും തമ്മിലുള്ള പോരാട്ടം വളരെ ശ്രദ്ധനേടിയിരുന്നു. ലോക റാങ്കില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ സൈന. കരിയറില്‍ ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് വരെയെത്തിയിട്ടുണ്ട് സൈന