ഡാറ്റ സംരക്ഷണ നിയമം; യൂറോപ്പില്‍ ജിഡിപിആര്‍ നിലവില്‍ വന്നു

 

ലണ്ടന്‍: സൈബര്‍ ലോകത്തെ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെ യൂറോപ്യന്‍ യൂണിയനില്‍ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജിഡിപിആര്‍) നിലവില്‍ വന്നു. ജനങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും ഡാറ്റാ ദുരുപയോഗം തടയുകയുമാണ് ജിഡിപിആറിന്റെ ലക്ഷ്യം.
യൂറോപ്യന്‍ യൂണിയനില്‍ താമസിക്കുന്ന പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ കമ്പനികള്‍ക്കും നിയമം ബാധകമാണ്. ഫേസ്ബുക്ക് യൂസര്‍മാരുടെ ഡാറ്റ ദുരുപയോഗം ചെയ്ത വാര്‍ത്ത സജീവ ചര്‍ച്ചാവിഷയമാകുന്നതിനിടെയാണ് യൂറോപ്പില്‍ ജിഡിപിആര്‍ നിയമം നിലവില്‍ വന്നത്.
ഈ നിയമപ്രകാരം ഡാറ്റ ശേഖരിക്കുന്നതിനു മുമ്പ് യൂസറോട് കമ്പനി അനുവാദം ചോദിക്കേണ്ടതുണ്ട്. ഡാറ്റ എന്തു കാര്യങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് കമ്പനിയോട് യൂസര്‍ ചോദിച്ചാല്‍ അതിനുള്ള ഉത്തരവും കമ്പനി നല്‍കേണ്ടതാണ്. ഡാറ്റ മോഷ്ടിക്കപ്പെടുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്‌തെന്നു കണ്ടെത്തിയാല്‍ അക്കാര്യം കമ്പനി 72 മണിക്കൂറിനകം യൂസറിനെയും ബന്ധപ്പെട്ട അധികാരികളെയും അറിയിക്കണമെന്നും നിയമം അനുശാസിക്കുന്നു.

SHARE