പൗരത്വ നിയമ വിരുദ്ധ റാലിക്കിടെ ലീഗ് നേതാവ് കുഴഞ്ഞു വീണു മരിച്ചു

പൊന്നാനി: പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന പ്രതിഷേധത്തിനിടെ കുഴഞ്ഞു വീണ് മുസ്ലിംലീഗ് പ്രാദേശിക നേതാവ് മരിച്ചു. പൊന്നാനി സ്വദേശി എ.കെ മുസ്തഫയാണ് മരണപ്പെട്ടത്. പൊന്നാനിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന മഹാറാലിയില്‍ വെച്ചാണ് കുഴഞ്ഞു വീണത്.

ഈഴവത്തിരുത്തി മേഖല മുസ്ലിംലീഗ് വൈസ് പ്രസിഡന്റായിരുന്നു.

SHARE