Connect with us

More

നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മൃതദേഹം കണ്ടെത്തിയ സംഭവം മകനും സുഹൃത്തും അറസ്റ്റില്‍

Published

on

മാനന്തവാടി: നിര്‍മ്മാണത്തിലിരിക്കുന്ന വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ മകനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടിക്കടുത്ത തോണിച്ചാല്‍ പയിങ്ങാട്ടേരിയില്‍ വാടകയ്ക്ക് താമസിച്ചുവരുന്ന തമിഴ്നാട് ഉസലാംപെട്ടി തിമ്മനത്തലം സ്വദേശി ആശൈകണ്ണന്‍ (48) കൊല്ലപ്പെട്ട സംഭവത്തിലാണ് മകന്‍ അരുണ്‍ പാണ്ഡി(22), സുഹൃത്ത് തമിഴ്നാട് തിരുനെല്‍വേലിയിലെ അര്‍ജുന്‍(22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയെയും മകനെയും ചേര്‍ത്ത് മോശമായ രീതിയില്‍ അയല്‍വാസികളോടും ബന്ധുക്കളോടും സംസാരിച്ചതിലുള്ള പക മൂലമാണ് അഛനെ കൊലപ്പെടുത്തിയതെന്ന് പിടിയിലായ അരുണ്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം.

അന്ന് രാത്രി അരുണിന്റെ നിര്‍ദ്ദേശപ്രകാരം അര്‍ജുന്‍ മദ്യപിക്കാനെന്ന് പറഞ്ഞ് ആശൈകണ്ണനെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോവുകയും നിര്‍മ്മാണത്തിലിരിക്കുന്ന വീടിലെത്തിക്കുകയായിരുന്നു. അവിടെ ഒളിച്ചിരിക്കുകയായിരുന്ന അരുണ്‍ പുറകില്‍ നിന്ന് സ്റ്റീല്‍കമ്പി കൊണ്ട് ആശൈകണ്ണനെ തലക്കടിക്കുകയായിരുന്നു. ബഹളം വെച്ചതോടെ ആശൈകണ്ണനെ അര്‍ജുന്റെ മുണ്ടുപയോഗിച്ച് മുറുക്കുകയും മരക്കഷണം കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പായപ്പോള്‍ വീടിന്റെ തറയില്‍ ഒരു മീറ്ററോളം താഴചയില്‍ മണ്ണെടുത്ത് ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളില്‍ ചെങ്കല്ല് വെച്ചതിന് ശേഷം മൃതദേഹം മണ്ണിട്ട് മൂടുകയായിരുന്നുവെന്ന് ഡി.വൈ.എസ്.പി കെ.എം. ദേവസ്യ പറഞ്ഞു.

മൃതദേഹം കണ്ടെത്തി 48 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നും ആറ് വര്‍ഷം മുമ്പ് വയനാട്ടിലെത്തിയ ആശൈ കണ്ണന്‍ രണ്ടരവര്‍ഷം മുമ്പാണ് തോണിച്ചാലില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. കഴിഞ്ഞ നവമിക്ക് ശേഷം ഇയ്യാളെ കാണ്മാനില്ലായിരുന്നൂവെന്ന് പരിസരവാസികള്‍ പറഞ്ഞു. ഭാര്യക്കും മക്കളായ സുന്ദരപാണ്ഡി, ജയപാണ്ഡി, അരുണ്‍ പാണ്ഡി എന്നിവരോടൊപ്പമാണ് താമസിച്ചുവന്നിരുന്നത്. ഭാര്യയും മക്കളുമായി അകന്ന് കഴിഞ്ഞുവന്നിരുന്ന ആശൈകണ്ണന്‍ ഇടയ്ക്ക് മാത്രമാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ നാട്ടുകാര്‍ക്കെല്ലാം ഇയ്യാള്‍ പൊതുവെ അപരചിതനായിരുന്നു. കേസന്വേണത്തിന് മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യ, സി.ഐ പി.കെ മണി, എസ്.ഐ ഇ. അബ്ദുല്ല, ബാലകൃഷ്ണന്‍, രമേശന്‍, മനോജ്, അജിത്ത്, റിയാസ്, അബ്ദുറഹ്്മാന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികലെ പിടികൂടിയത്. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കും.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending