പത്രക്കെട്ടുമായി പോയ ഓട്ടോ വൈദ്യുതി തൂണിലിടിച്ച് ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍: പത്രക്കെട്ടുമായി പോയ ഓട്ടോ വൈദ്യുതി തൂണിലിടിച്ച് ഡ്രൈവര്‍ മരിച്ചു. പഴയങ്ങാടിക്കടുത്ത് അടുത്തില വയലപ്രയിലെ ബാലന്‍ നമ്പ്യാറുടെ മകന്‍ കെ സുനിലാ(44)ണ് മരിച്ചത്. പുലര്‍ച്ചെ 4.30ഓടെ ഇരിണാവ് കോലത്തുവയലിലായിരുന്നു അപകടം.

കല്ല്യാശ്ശേരി സെന്‍ട്രല്‍ കരിക്കാട് മടപ്പുര റോഡിന് സമീപം വൈദ്യുതി തൂണിലിടിച്ച ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. പ്രദേശവാസികള്‍ ചെറുകുന്ന് കോണ്‍വെന്റ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് ചികിത്സയിലാണ്. മാതാവ്: തങ്കം. ഭാര്യ: ജയശ്രീ പയ്യന്നൂര്‍, മകള്‍: ശ്രീലക്ഷ്മി സഹോദരങ്ങള്‍: മനോജ്, മിനി, മീന.

SHARE