അരവിന്ദ് കെജ്രിവാളിന്റെ കാര്‍ മോഷണം പോയി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ കാര്‍ മോഷണം പോയി. ഡല്‍ഹി സെക്രട്ടേറിയറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന നീല ‘വാഗന്‍ആര്‍’ കാറാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ കാണാതായത്.

2014ല്‍ ഡല്‍ഹി പോലീസിനെതിരായ സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടികളില്‍ കെജ്രിവാളിന്റെ മിനി ഓഫീസ് ആയിരുന്നു അദ്ദേഹത്തിന്റെ ഈ നീല വാഗണ്‍ ആര്‍ കാര്‍. വിഐപി സംസ്‌കാരത്തോടുള്ള ആം ആദ്മിയുടെ പോരാട്ടത്തിന്റെ പ്രതീകമായാണ് ഈ കാര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

പുലര്‍ച്ചെ ഒരു മണി വരെ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് തന്നെയുണ്ടായിരുന്നുവെന്നും അതിന് ശേഷമാണ് മോഷണം പോയതെന്നും പോലീസ് പറയുന്നത്. സംഭവത്തില്‍ കെജ്രിവാള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

SHARE