ശ്രമിക്ക് ട്രെയിന്‍; മലയാളി വിദ്യാര്‍ത്ഥികളുടെ ടിക്കറ്റിന്റെ പണം നല്‍കുമെന്ന് ഡല്‍ഹി കോണ്‍ഗ്രസ്

മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ശ്രമിക് തീവണ്ടിയില്‍ യാത്ര പുറപ്പെടുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് തുക ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നല്‍കുമെന്ന് ഡല്‍ഹി പി.സി.സി അധ്യക്ഷന്‍ അനില്‍ കുമാര്‍ ചൗധരി അറിയിച്ചു.

ടിക്കറ്റിന്റെ കോപ്പിയും, വിദ്യാര്‍ത്ഥിയാണെന്നു തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖയും, നോര്‍ക്ക രജിസ്‌ട്രേഷന്‍ നമ്പറും, അക്കൗണ്ട് നമ്പറും, അയച്ചു കൊടുത്താല്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റിന്റെ തുക അക്കൗണ്ടിലേക്കു ഇട്ടു നല്‍കുമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കി.

കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി യാത്ര ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം വിദ്യാര്‍ത്ഥികളുടെ യാത്രാ ചെലവ് ഡല്‍ഹി പി.സി.സി വഹിക്കുമെന്ന് അനില്‍ ചൗധരി വ്യക്തമാക്കി.

SHARE