24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 472 പേര്‍ക്ക് കോവിഡ്; റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടുതല്‍ കേസ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 472 പേര്‍ക്കാണ്. ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടുതല്‍ കേസുകളാണിത്. ഇതോടെ തലസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 8470 ആയി ഉയര്‍ന്നു.

അതേസമയം, 187 പേര്‍ രോഗമുക്തി നേടിയത് ചെറിയൊരു ആശ്വാസം നല്‍കുന്നുണ്ട്. ഇതുവരെ 3,045 പേരാണ് ഡല്‍ഹിയില്‍ രോഗമുക്തി നേടിയത്. ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 115 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

അതേസമയം ഇന്ന് ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഡല്‍ഹി പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറും ഉള്‍പ്പെടുന്നുണ്ട്. അഞ്ചോളം പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലുമാണ്.

SHARE