ഡല്‍ഹിയില്‍ ആര്? എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് സമയം അവസാനിച്ചു. വൈകിട്ട് ആറ് മണിവരെ 54.65%പോളിങ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 67% ആയിരുന്നു 2015ല്‍ രേഖപ്പെടുത്തിയ പോളിങ് ശതമാനം.

70 മണ്ഡലങ്ങളിലേക്കായി 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

അഭിപ്രായ സര്‍വേകളെ ശരിവെക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പോളിങ് അവസാനിച്ചതിനു പിന്നാലെ പുറത്തുവരുന്നത്. ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിലനിര്‍ത്തുമെന്ന സൂചനയിലേക്കാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഒന്നടങ്കം വിരല്‍ചൂണ്ടുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വമ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണമാണ് ഡല്‍ഹിയില്‍ നടന്നതെങ്കിലും കുറഞ്ഞ പോളിങ് ശതമാനമാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.

ടൈംസ് നൗ

എഎപി 44
ബിജെപി 26
കോണ്‍ഗ്രസ് 0

ന്യൂസ് എക്‌സ്
എഎപി 53-57
ബിജെപി 11-17
കോണ്‍ഗ്രസ് 02

ഇന്ത്യ ന്യൂസ്
എഎപി 53-57
ബിജെപി 11-17,
കോണ്‍ഗ്രസ് 02

ഇന്ത്യ ടിവി
എഎപി 44
ബിജെപി 26
കോണ്‍ഗ്രസ് 0

റിപ്പബ്ലിക് ടിവിജന്‍ കി ബാത്ത്
എഎപി 48-61
ബിജെപി 9-21
കോണ്‍ഗ്രസ് 1

ടിവി9 ഭാരത് വര്‍ഷ്‌സിസെറെ
എഎപി 54
ബിജപി 15
കോണ്‍ഗ്രസ് 1

സുദര്‍ശന്‍ ന്യൂസ്
എഎപി 40-45
ബിജെപി 24-28
കോണ്‍ഗ്രസ് 23

എബിപി ന്യൂസ് സീ വോട്ടര്‍
എഎപി 49-63
ബിജെപി 5-19
കോണ്‍ഗ്രസ് 04

SHARE