ജ്വല്ലറി കൊള്ളയടിച്ചു; തെളിവ് ഇല്ലാതാക്കാന്‍ സി.സി.ടി.വി റെക്കോര്‍ഡിന് പകരം കൊണ്ടുപോയത് ടി.വിയുടെ സെറ്റ് ടോപ്പ് ബോക്‌സ്

ജ്വല്ലറി കൊള്ളയടിച്ചതിനു ശേഷം തെളിവ് ഇല്ലാതാക്കാന്‍ സി.സി.ടിവിയുടെ ഡിജിറ്റല്‍ റെക്കോര്‍ഡറിന് പകരം തട്ടിയെടുത്തത് ടി.വിയുടെ സെറ്റ് ടോപ്പ് ബോക്‌സ്. ഔട്ടര്‍ ഡല്‍ഹിയിലെ ബീഗംപുറിലാണ് സംഭവം. തോക്കുമായി ജ്വല്ലറിയില്‍ കടന്ന നാലംഗസംഘം 25 ലക്ഷം രൂപയുടെ ആഭരണങ്ങളും ഒരുലക്ഷത്തോളം രൂപയും കൈക്കലാക്കുകയായിരുന്നു. പിന്നീടാണ് തെളിവ് ഇല്ലാതാക്കാനായി സി.സി.ടിവിയുടെ റെക്കോര്‍ഡറും തട്ടിയെടുക്കാന്‍ സംഘം തീരുമാനിച്ചത്.

മോഷണത്തിന്റെയും മോഷ്ടാക്കളുടെയും ദൃശ്യങ്ങള്‍ വ്യക്തമായി സിസി.ടിവിയുടെ വീഡിയോ റെക്കോര്‍ഡറില്‍ പതിഞ്ഞിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ട് മിനുട്ടുകള്‍ക്കകം ഒരു മോഷ്ടാവിനെ തിരിച്ചറിയാനും പോലീസിന് സാധിച്ചു. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

SHARE