ഡല്‍ഹി കലാപം; ബി.ജെ.പി നേതാക്കളെ വെള്ളപൂശി അമിത് ഷാ

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന് കാരണക്കാരായ ബി.ജെ.പി നേതാക്കളെ സംരക്ഷിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ലോ ക്‌സഭയില്‍. കലാപം ആസൂത്രിതമെന്ന് പറഞ്ഞ അ മിത് ഷാ വിദ്വേഷ പ്രസംഗത്തെ ക്കുറിച്ച് സംസാരിക്കാന്‍ തയാറായില്ല. കലാപ ത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് പ്രതികരിക്കാതെ 1984ലെ സിഖ് വിരുദ്ധ കലാപമടക്കം രാജ്യത്ത് പ്രധാന കലാപം നടന്നത് കോണ്‍ഗ്രസ് നേതാക്കളുടെ വിദ്വേഷ പ്രസംഗം കാരണമാണെന്ന ബി.ജെ.പി നേതാക്കളുടെ പതിവ് ആരോപണം ആവര്‍ത്തിക്കാനാണ് ഷാ ശ്രമിച്ചത്.
കലാപത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടതായും മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കലാപം നടന്നതെന്നുമാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതെന്നു ഷാ പറഞ്ഞു. 36 മണിക്കൂറിനുള്ളില്‍ കലാപം നിയന്ത്രിക്കാന്‍ പൊലീസിന് കഴിഞ്ഞു. ഫെബ്രുവരി 25ന് രാത്രി 11 ശേഷം കലാപവുമായി ബന്ധപ്പെട്ട ഒരു സംഭവം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 20 ലക്ഷം ജനസംഖ്യയുള്ള ഒരു മേഖലയില്‍ കലാപം നിയന്ത്രിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണെന്നും ഡല്‍ഹി പൊലീസിന് ഇതിന് സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളെ മറികടക്കാനാണ് ഷായുടെ പ്രസംഗത്തിലെ മുഖ്യഭാഗവും ഉപയോഗിച്ചത്. ഗൂഢാലോചനയില്ലാതെ ഇത്രയും ചെറിയ സമയത്തിനകം കലാപം ഇത്രവ്യാപിക്കുകയില്ല. ഗൂഢാലോചനക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതേ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. അതേ സമയം അമിത് ഷായുടെ മറുപടിയില്‍ തൃപ്തിയില്ലെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രസംഗത്തിനിടെ കോണ്‍ഗ്രസ് ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

SHARE