ഡല്‍ഹി കലാപം: കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. 200ല്‍ കൂടുതല്‍ ആളുകള്‍ പരിക്കേറ്റ് വിവിധ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കലാപം നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥക്ക് നേരിയ അയവ് വന്നിട്ടുണ്ട്. അതേസമയം മറ്റിടങ്ങളില്‍ നിന്ന് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായാണ് വിവരം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 106 പേരെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. 18 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലും അക്രമികള്‍ അഴിഞ്ഞാടുകയായിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിക്കും രാവിലെ എട്ട് മണിക്കുമിടയില്‍ 19 കാളുകളാണ് ഡല്‍ഹി ഫയര്‍ ഫോഴ്‌സ് ആസ്ഥാനത്തേക്ക് എത്തിയത്. 100 ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.

SHARE