ദിലീപിന്റെ ആരോഗ്യനില വഷളാകുന്നു; ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതായി റിപ്പോര്‍ട്ട്. ആലുവ സബ്ജയിലില്‍ റിമാര്‍ഡില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കും. ജാമ്യത്തിനായി ഇപ്പോള്‍ പുതിയ വക്കീലുമായി ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.

നിലവില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ദിലീപ് അനുഭവിക്കുന്നത്. ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതാണ് അസുഖം. ഇതുമൂലം കടുത്ത തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മരുന്ന് നല്‍കിയെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ചെവിയിലേക്കുളള ഞരമ്പുകളില്‍ സമ്മര്‍ദ്ദം കൂടുകയും ഇതിന്റെ ഫലമായി ഫഌയിഡ് കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമാണ് ദിലീപിന് പ്രശ്‌നമായിരിക്കുന്നത്. ആരോഗ്യനില പരിഗണിച്ച് ആശുപത്രിയിലേക്ക് മാറ്റാനായി ആലോചിച്ചിരുന്നുവെങ്കിലും സുരക്ഷാ പ്രശ്‌നങ്ങളാല്‍ ഇതൊഴിവാക്കുകയായിരുന്നു.

നാളെയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. ജാമ്യാപേക്ഷ നല്‍കിയില്ലെങ്കില്‍ കോടതി വീണ്ടും ദിലീപിനെ റിമാന്‍ഡ് ചെയ്യും. എന്നാല്‍ പുതിയ വക്കീലുമായി ജാമ്യാപേക്ഷ നല്‍കാനാണ് സാധ്യത.

SHARE