Connect with us

More

‘സ്വന്തം സിനിമക്ക് അവാര്‍ഡ് കിട്ടാത്തതിന് എന്നെ തെറി പറഞ്ഞയാളാണ്’; ജോയ് മാത്യുവിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ഡോ.ബിജു

Published

on

ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ചവരെ പരിഹസിച്ച നടന്‍ ജോയ് മാത്യുവിന് സംവിധായകന്‍ ഡോ.ബിജുകുമാര്‍ ദാമോദരന്റെ മറുപടി. ജോയ്മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിലെ ഇരട്ടത്താപ്പ് നയം തുറന്നുകാട്ടിയാണ് ഡോ.ബിജു രംഗത്തുവന്നത്.

അവാര്‍ഡിനു വേണ്ടിയല്ല മറിച്ചു ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമയുണ്ടാക്കേണ്ടത് എന്ന ജോയ് മാത്യുവിന്റെ പരാമര്‍ശം എടുത്തുകാട്ടിയായിരുന്നു ബിജുവിന്റെ മറുപടി. സ്വന്തം സിനിമക്ക് അവാര്‍ഡ് ലഭിക്കാത്തതിന് തന്നെ ഒന്നാന്തം തെറി പറഞ്ഞയാളാണ് ജോയ് മാത്യുവെന്ന് ബിജു ഫേസ്ബുക്കില്‍ തുറന്നടിച്ചു. ജോയ് മാത്യുവിന്റെ പേരു പരാമര്‍ശിക്കാതെ ഒരു സംവിധായക നടന്‍ എന്നു പറഞ്ഞാണ് ബിജു ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

പുരസ്‌കാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 2012ലെ ദേശീയ പുരസ്‌കാര ജൂറിയില്‍ ഉള്‍പ്പെട്ട തന്നെ ജോയ് മാത്യു തെറി വിളിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് ബിജു പറയുന്നത്. ഇതിനെതിരെ താന്‍ നല്‍കിയ കേസില്‍ അദ്ദേഹം ജാമ്യം എടുത്തിട്ടുണ്ട്. കേസ് ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡോ.ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

തന്റെ സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയില്ല എന്നതിന്റെ പേരില്‍ ജൂറി മെമ്പറെ ഫോണില്‍ വിളിച്ചു തെറി പറയുകയും അധിക്ഷേപിക്കുകയും ചെയ്ത അതേ ദേഹം ഇതാ ഇപ്പോള്‍ പറയുന്നു. ഞാന്‍ അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമ ചെയ്യുന്നത്.. ഒപ്പം ഇത്തവണ ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ച നിലപാടുള്ള കലാകാരന്മാരോട് പുച്ഛവും… ചിരിക്കണോ കരയണോ..അപ്പൊ സാറേ കോടതിയില്‍ കേസിന്റെ അടുത്ത അവധിക്ക് കാണാം..

അവാര്‍ഡിന് വേണ്ടിയല്ല ജനങ്ങള്‍ക്ക് കാണാന്‍ വേണ്ടി മാത്രമാണ് ഞാന്‍ സിനിമ എടുക്കുന്നത് എന്ന് ഒരു സംവിധായക നടന്‍. ഇന്നലെ അവാര്‍ഡ് ദാന ചടങ്ങു ബഹിഷ്‌കരിച്ച നിലപാടുള്ള സിനിമാ പ്രവര്‍ത്തകരെ ആവോളം പരിഹസിക്കുന്നുമുണ്ട് അദ്ദേഹം….സത്യത്തില്‍ ഇത് വായിച്ചപ്പോള്‍ ചിരിക്കണോ കരയണോ എന്ന് സംശയം… കാര്യം മറ്റൊന്നുമല്ല. 2012 ല്‍ ദേശീയ പുരസ്‌കാര ജൂറിയില്‍ ഞാനും അംഗമായിരുന്നു. അന്ന് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം രാത്രിയില്‍ ഇതേ ദേഹം എന്നെ ഫോണില്‍ വിളിച്ചിരുന്നു.അദ്ദേഹത്തിന്റെ സിനിമയ്ക്ക് ആ വര്‍ഷം അവാര്‍ഡ് കിട്ടാത്തത്തിലുള്ള ദേഷ്യം എന്നെ നല്ല ഒന്നാന്തരം തെറി പറഞ്ഞാണ് തീര്‍ത്തത്. തെറി മാത്രമല്ല ജാതി അധിക്ഷേപം കൂടി നടത്തിയ ശേഷമാണ് അദ്ദേഹം ഫോണ് വെച്ചത്…അല്ല ഞാന്‍ ഫോണ് കട്ട് ചെയ്യുകയായിരുന്നു…എന്നെ തെറി വിളിക്കുകയും ഭീഷണി പ്പെടുത്തുകയും ജാതി പറഞ്ഞു അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരില്‍ ഞാന്‍ കൊടുത്ത കേസില്‍ അദ്ദേഹം ജാമ്യം എടുത്തു. കേസ് ഇപ്പോഴും തുടരുന്നു…തന്റെ സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയില്ല എന്നതിന്റെ പേരില്‍ ജൂറി മെമ്പറെ ഫോണില്‍ വിളിച്ചു തെറി പറയുകയും അധിക്ഷേപിക്കുകയും ചെയ്ത അതേ ദേഹം ഇതാ ഇപ്പോള്‍ പറയുന്നു. ഞാന്‍ അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമ ചെയ്യുന്നത്..ഒപ്പം ഇത്തവണ ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ച നിലപാടുള്ള കലാകാരന്മാരോട് പുച്ഛവും… ചിരിക്കണോ കരയണോ..അപ്പൊ സാറേ കോടതിയില്‍ കേസിന്റെ അടുത്ത അവധിക്ക് കാണാം…

അവാര്‍ഡ് ബഹിഷ്‌കരിച്ചവര്‍ക്കെതിരെ ജോയ്മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അവാര്‍ഡിനുവേണ്ടി പടം
പിടിക്കുന്നവര്‍ അത് ആരുടെ കയ്യില്‍നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിനു?
അവാര്‍ഡ് കമിറ്റിയെ തിരഞ്ഞെടുക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണു
അങ്ങിനെ വരുംബോള്‍ ആത്യന്തികമായ തീരുമാനവും ഗവര്‍മ്മെന്റിന്റെയായിരിക്കുമല്ലൊ.
അപ്പോള്‍ ഗവര്‍മ്മെന്റ് നയങ്ങള്‍ മാറ്റുന്നത് ഗവര്‍മ്മെന്റിന്റെ ഇഷ്ടം
അതിനോട് വിയോജിപ്പുള്ളവര്‍
തങ്ങളുടെ സ്രഷ്ടികള്‍ അവാര്‍ഡിന്ന് സമര്‍പ്പിക്കാതിരിക്കയാണു ചെയ്യേണ്ടത്
രാഷ്ട്രപതി തന്നെ അവര്‍ഡ് നല്‍കും എന്ന് അവാര്‍ഡിനയക്കുന്ന അപേക്ഷകനു ഉറപ്പുകൊടുത്തിട്ടുണ്ടോ എന്നറിയില്ല
മുന്‍ കാലങ്ങളിലെല്ലാം രാഷ്ട്രപതി തന്നെയാണൊ അവാര്‍ഡ് നല്‍കിയിരുന്നത്? ഇതൊന്നുമല്ലെങ്കില്‍ത്തന്നെ രാഷ്ട്രപതിക്ക് ഉദരസംബന്ധമായ പ്രശ്‌നങ്ങളോ രാജ്യ പ്രതിരോധസംബന്ധിയായ പ്രശ്‌നങ്ങളോ
ഉണ്ടായി എന്ന് കരുതുക.
എന്ത് ചെയ്യും?
ഇതൊക്കെ അറിഞ്ഞിട്ടും തങ്ങളുടെ സിനിമകള്‍ അവാര്‍ഡിന്നയക്കുന്നവര്‍
അത് ഇരുകൈയും നീട്ടി വാങ്ങാതിരിക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.അവാര്‍ഡ്
രാഷ്ട്രപതിതന്നെ തരണം എന്ന്
വാശിപിടിക്കുന്നതെന്തിനാ?
അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും
യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങള്‍ വങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ല എന്ന്
പറയുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല ഇനി സ്മൃതി ഇറാനി തരുമ്പോള്‍ അവാര്‍ഡ് തുക കുറഞ്ഞുപോകുമോ?
കത് വ യില്‍ പിഞ്ചുബാലികയെ ബലാല്‍സംഗംചെയ്തു കൊന്നതിന്റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെയൊ ഒക്കെ
പ്രതിഷേധിച്ചാണു അവാര്‍ഡ് നിരസിച്ചതെങ്കില്‍ അതിനു ഒരു നിലപാടിന്റെ അഗ്‌നിശോഭയുണ്ടായേനെ
(മര്‍ലന്‍ ബ്രാണ്ടോയെപ്പോലുള്ള മഹാ നടന്മാര്‍ പ്രഷേധിക്കുന്ന രീതി വായിച്ച് പഠിക്കുന്നത് നല്ലതാണു)
ഇതിപ്പം കൊച്ചുകുഞ്ഞുങ്ങള്‍ അവാര്‍ഡ് കളിപ്പാട്ടം
കിട്ടാത്തതിനു കരയുന്ന പോലെയായിപ്പോയി
ഇതാണു ഞാനെപ്പോഴും
പറയാറുള്ളത് അവാര്‍ഡിനു വേണ്ടിയല്ല മറിച്ച്
ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണു സിനിമയുണ്ടാക്കേണ്ടത്.
അതിന്റെ ഏറ്റവും
പുതിയ ഉദാഹരണമാണു
നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ‘അങ്കിള്‍’ എന്ന സിനിമ

വാല്‍ക്കഷ്ണം:
അവാര്‍ഡ് വാങ്ങാന്‍ കൂട്ടാക്കാത്തവര്‍
അടുത്ത ദിവസം തലയില്‍
മുണ്ടിട്ട് അവാര്‍ഡ് തുക റൊക്കമായി വാങ്ങിക്കുവാന്‍ പൊകില്ലായിരിക്കും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അക്ബര്‍ ഇനി ‘സൂരജ്’ സീത ഇനി ‘തനായ’; സിലിഗുരിയില്‍ സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് പുതിയ പേര്

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം

Published

on

കൊൽക്കത്ത∙ പേരുവിവാദത്തിൽപ്പെട്ട സിംഹങ്ങൾക്കു പുതിയ പേരുമായി ബംഗാൾ. ‘അക്ബർ’ എന്ന ആൺ സിംഹത്തിനു ‘സൂരജ്’, ‘സീത’ എന്ന പെൺസിംഹത്തിന് ‘തനയ’ എന്നീ പേരുകൾ നൽകാനാണു നീക്കം. ബംഗാള്‍ സൂ അതോറിറ്റിയാണു സെൻട്രൽ സൂ അതോറിറ്റിക്കു നിർദേശം സമർപ്പിച്ചത്.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

 

Continue Reading

kerala

അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുനവ്വറലി തങ്ങൾ സന്ദർശിച്ചു

Published

on

കോഴിക്കോട് : സൗദിയിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്നതിനിടെ മലയാളികളുടെ നല്ല മനസ്സ് കൊണ്ട് മോചിതനാകാൻ പോകുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.

കൈയ്യബദ്ധം മൂലം സൗദി കുടുംബത്തിലെ കുട്ടി മരിക്കാൻ ഇടയായതാണ് അബ്ദുൽ റഹീമിനെതിരെ വധശിക്ഷ വിധിക്കാൻ കാരണമായത്. നീണ്ട 18 വർഷമായി സൗദിയിലെ ജയിലിലായിരുന്നു അദ്ദേഹം. ഇന്ത്യൻ രൂപ 34 കോടിക്ക് സമാനമായ സൗദി റിയാൽ നൽകിയാൽ സൗദി കുടുംബം മാപ്പ് നൽകാൻ തയ്യാറാകുമെന്നറിയിച്ചതോടെ റഹീമിൻ്റെ മോചനം സാധ്യമാകുന്ന സാഹചര്യം വന്നു. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന ജനകീയ ഫണ്ട് ശേഖരണത്തിലൂടെ ആവശ്യമായ തുക ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ചു. ഇതിനായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വലിയ രീതിയിൽ സോഷ്യൽ മീഡിയാ പ്രചാരണം നടത്തിയിരുന്നു. മോചനത്തിനാവശ്യമായ തുക സമാഹരിച്ചതോടെ അബ്ദുൽ റഹീമിൻ്റെ നാട്ടിലേക്കുള്ള തിരിച്ച് വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഉമ്മയും മലയാളികളും.

കരുണയുടെ പുതിയ കേരള സ്റ്റോറി നിർമ്മിച്ച എല്ലാവരെയും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിനന്ദിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട്, റഹീം ലീഗൽ സപ്പോർട്ട് സമിതി ചെയർമാൻ കെ. സുരേഷ്, കൺവീനർ കെ.കെ ആലിക്കുട്ടി, എ. അഹമ്മദ് കോയ, മജീദ് അമ്പലക്കണ്ടി എന്നിവർ തങ്ങളെ അനുഗമിച്ചു.

Continue Reading

Education

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET): അപേക്ഷ ഏപ്രിൽ 26 വരെ

Published

on

. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെ‌ഷ്യൽ വിഷയങ്ങൾ -ഹൈസ്കൂൾതലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)യുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഏപ്രിൽ 17മുതൽ ഏപ്രിൽ 26 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ കാറ്റഗറിക്കും 500/- വീതവും എസ്.സി/എസ്.റ്റി/ഭിന്നശേഷി/കാഴ്‌ച പരിമിത വിഭാഗത്തിലുള്ളവർ 250/- രൂപ വീതവും ഫീസ് അട‌യ്ക്കേണ്ടതാണ്. ഓൺലൈൻ നെറ്റ്‌ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാവുന്നതാണ്.

. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in. https://pareekshabhavan.kerala.gov.in ലഭ്യമാണ്.

. ഒന്നിലധികം കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അമപക്ഷിക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതും വിജ്ഞാപനത്തിൽ പറഞ്ഞ പ്രകാരമുള്ള നിബന്ധനകൾ പാലിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതുമാണ്.

. വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി: 03.06.2024

. പരീക്ഷ ജൂൺ 22,23 തിയ്യതികളിൽ

. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 2024 ഏപ്രിൽ 26 വെള്ളി

Continue Reading

Trending