നേതാക്കന്മാര്‍ വരും പോകും എന്നാല്‍ കോണ്‍ഗ്രസിനെ നശിപ്പിക്കാനാവില്ല; ഡി.കെ ശിവകുമാര്‍

മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതില്‍ പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. നേതാക്കന്മാര്‍ വരും പോകും എന്നാല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനോട് ഇടഞ്ഞ് നില്‍ക്കുന്നു എന്ന് പറയുന്ന എം.എല്‍.എമാര്‍ മന്ത്രിസഭയെ പിന്തുണക്കുമെന്നാണ് താന്‍ വിചാരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ബംഗളൂരുവില്‍ എത്തിയ എം.എല്‍.എമാര്‍ ഒരിക്കലും ബി.ജെ.പിയുടെയും സിന്ധ്യയുടെയും കൂടെ പോകില്ലെന്ന് അവര്‍ തന്നെ പറഞ്ഞിരുന്നെന്നും ഡി.കെ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ സിന്ധ്യയുടെ വാക്ക് കേള്‍ക്കുക മാത്രമാണ് ഞ്ങ്ങള്‍ ചെയ്തതെന്നും കോണ്‍ഗ്രസ് ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന വികാരമാണെന്നും എം.എല്‍.എമാര്‍ പറഞ്ഞിരുന്നതായും ശിവകുമാര്‍ പറഞ്ഞു. ഇത് സത്യമാണെന്ന് തെളിയിക്കുന്നത് പോലെ ബി.ജെ.പി അംഗത്വം സ്വീകരിച്ചതിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെയാണ് സിന്ധ്യ മടങ്ങിയത്.

SHARE