കേരളത്തില്‍ ഗവര്‍ണ്ണറുടെ ഓഫീസ് ബി.ജെ.പി.യുടെ ഓഫീസാക്കി മാറ്റി ;ഡി.കെ. ശിവകുമാര്‍

കൊച്ചി: കേരളത്തില്‍ ഗവര്‍ണ്ണറുടെ ഓഫീസ് ബി.ജെ.പി.യുടെ സംസ്ഥാന കമ്മിറ്റി ഓഫീസാക്കി ഗവര്‍ണ്ണര്‍ മാറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍. ബി.ജെ.പി. സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒരാള്‍ക്കും സമാധാനമില്ല. നോട്ട് നിരോധനം നടത്തിയപ്പോള്‍ 50 ദിവസമാണ് മോദി രാജ്യത്തോട് ചോദിച്ചത്.

എണ്ണൂറ് ദിവസം കഴിഞ്ഞിട്ടും ഒന്നും ശരിയായില്ല. പൗരത്വ ഭേദഗതി നിയമം മുസ്ലിംകള്‍ക്ക് എതിരായ ആയുധമായാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ എതിര്‍ക്കുന്നവരെ നിശ്ശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് എല്ലാ ശക്തിയുമെടുത്ത് ഈ നിയമത്തെ എതിര്‍ക്കും. ഹൈബി ഈഡന്‍ നയിച്ച ലോങ്ങ് മാര്‍ച്ചിന്റെ സമാപന സമ്മേളവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

SHARE