അധികാരം പിടിക്കാന്‍ വേണ്ടി എന്തെല്ലാം അഴിമതികളാണ് ബിജെപി ചെയ്യുന്നതെന്നു നോക്കൂ; രൂക്ഷ വിമര്‍ശനവുമായി ഡികെ ശിവകുമാര്‍

ബംഗളുരു : ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനും അതുവഴി സര്‍ക്കാര്‍ രൂപീകരിക്കാനുമായി അഴിമതിയില്‍ മുങ്ങിയ കാര്യങ്ങളാണ് ബി.ജെ.പി ചെയ്യുന്നതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസുകള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിച്ച് അധികാരം പിടിക്കാന്‍ എന്തൊക്കെയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് നോക്കണം. അഴിമതിയില്‍ മുങ്ങിയ പ്രവൃത്തികളിലൂടെയാണ് അവര്‍ ഇത് സാധിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞു.

SHARE