കോവിഡ്; രാജ്യത്തെ സേവിക്കാന്‍ തന്നേയും പങ്കാളിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഡോ കഫീല്‍ഖാന്റെ കത്ത്

ന്യൂഡല്‍ഹി: കോവിഡ് 19നെ തോല്‍പ്പിക്കാന്‍ തന്നേയും പങ്കാളിയാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജയിലില്‍ നിന്ന് ഡോ. കഫീല്‍ ഖാന്റെ കത്ത്. ദേശീയ സുരക്ഷാ നിയമത്തിന്റെ ലംഘനത്തിന് ഡോ. കഫീല്‍ ഖാന്‍ ജയില്‍ വാസം അനുഭവിക്കുകയാണ്. കത്തിന്റെ പകര്‍പ്പ് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

രാജ്യത്ത് കോവിഡിനെ പ്രതരോധിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ തന്നെ അനുവദിക്കണം. എന്റെ പ്രിയപ്പെട്ട രാജ്യം ഈ വൈറസിനെ തോല്‍പിക്കും വരെയെങ്കിലും, ഈ രാജ്യത്തെ സേവിക്കാനായി, ഈ തടങ്കലില്‍ നിന്ന് എന്നെ വിമുക്തനാക്കണമെന്ന് ഇതിനാല്‍ അപേക്ഷിച്ചുകൊള്ളുന്നു. കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു. 19.03.2020 എന്ന ഡേറ്റിലാണ് കത്തെഴുതിയിട്ടുള്ളത്.

കോവിഡ് പരിശോധന സെന്ററുകള്‍ വര്‍ദ്ധിപ്പിക്കുക, ഓരോ ജില്ലകളിലും 100 ഐസിയുകള്‍, 1000 ഐസോലേഷന്‍ വാര്‍ഡുകള്‍, അനുഭവസമ്പന്നരായ ഡോക്ടര്‍മാര്‍ നേഴ്‌സുകമാര്‍ തുടങ്ങി നമുക്ക് ലഭ്യമായ പരമാവധി സൗകര്യങ്ങളെയും ഉപയോഗപ്പെടുത്തി കോവിഡിനെ പ്രതിരോധിക്കാമെന്നും സാമൂഹിക വ്യാപനത്തിന് സാധ്യതയുള്ള മൂന്നാം ഘട്ടത്തെ അതിജീവിക്കാനുള്ള പല പദ്ധതികളും കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു.

SHARE