പതിനാല് വയസില്‍ താഴെയുള്ള കുട്ടികളില്‍ നിന്ന് ചായ വാങ്ങരുത്; കാരണം ഇതാണ്

ന്യൂഡല്‍ഹി: പതിനാല് വയസില്‍ താഴെയുള്ള കുട്ടികളില്‍ നിന്ന് ഇനി ചായവാങ്ങി കുടിക്കരുതെന്ന് സഞ്ജീവ് ഭട്ട് ഐ.പി.എസ്. അവനെ സ്‌കൂളിലയച്ച് വിദ്യാഭ്യാസം നേടാന്‍ പ്രേരിപ്പിക്കണം. അല്ലെങ്കില്‍ അവന്‍ നാളെ ഇന്ത്യയുടെ പ്രധാനമന്ത്രിയായേക്കും. ഇനിയൊരു ചായക്കാരന്‍ പ്രധാനമന്ത്രിയാവുന്നത് നമ്മുടെ രാജ്യത്തിന് താങ്ങാനാവില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മോദിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന വ്യക്തിയാണ് ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്. മോദിക്കും അമിത് ഷാക്കുമെതിരെ തെളിവുകള്‍ നല്‍കുകയും അവര്‍ പ്രതികളായ കേസുകളില്‍ സത്യസന്ധമായി നടപടി സ്വീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഗുജറാത്ത് പോലീസും കേന്ദ്ര ഏജന്‍സികളും അദ്ദേഹത്തെ വേട്ടയാടിയിരുന്നു. പിന്നീട് ജോലി രാജിവെച്ച സഞ്ജീവ് ഭട്ട് മോദിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കാറുള്ളത്.

SHARE