സ്ത്രീധനം ആവശ്യപ്പെട്ടതിന്; വരന്റെയും ബന്ധുകളുടെയും തല പാതി വടിച്ചു

ലഖ്‌നൗ: സ്ത്രീധനം ആവശ്യപ്പെട്ട വരന്റെയും ബന്ധുകളുടെയും തല പാതി വടിച്ചു. ലഖ്‌നൗവിലെ കുരാംനഗറിലാണ് സംഭവം നടന്നത്. സ്ത്രീധനാവശ്യം പരിതി കടന്നപ്പോള്‍ വരന്റെയും ബന്ധുകളുടെയും തല പകുതി വടിച്ച് അവരെ പൊലീസില്‍ ഏല്‍പ്പിച്ചു. സ്ത്രീധനമായി ആവശ്യപ്പെട്ടത്തെതെല്ലാം വധുവിന്റെ വീട്ടുകാര്‍ സമ്മതിച്ച് തുടങ്ങിയതോടെ വരന്റെ ആവശ്യങ്ങള്‍ കൂടുകയായിരുന്നു. ബൈക്കില്‍ തുടങ്ങി സ്വര്‍ണ്ണ നെക്ലേസ് വരെ ആവശ്യപ്പെട്ടു.

വധുവിന്റെ പിതാവിനോട് വരന്റെ കൂടെയുള്ളവര്‍ മോശമായി പെരുമാറാന്‍ തുടങ്ങിയതോടെ, വരനും കൂട്ടരും മദ്യപിച്ചാണ് എത്തിയതെന്ന് വ്യക്തമായി തുടര്‍ന്ന് കാര്യങ്ങള്‍ വഷളാവുകയായിരുന്നു. പിന്നീട് തല പകുതി വടിക്കുകയും, ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

SHARE