ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ലക്‌നൗ:ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത് അഞ്ജാത കേന്ദ്രത്തിലേക്ക് മാറ്റി. യു.പി ബഹ്റായ് ജില്ലാ ആശുപത്രിയില്‍ തുടര്‍ച്ചയയുണ്ടായ ശിശു മരണങ്ങളെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ച അദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി കുരുന്നുകള്‍ മരിച്ചതിനെ തുടര്‍ന്നാണ് കഫീല്‍ ഖാന്‍ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടേയാണ് അദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുത്തത്. ബന്ധുക്കള്‍ക്കും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും കൃത്യമായ വിവരം കൈമാറാതെ കഫീല്‍ ഖാനെ പോലിസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ബഹ്‌റായ് ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ 45 ദിവസത്തിനിടെ 70 കുഞ്ഞുങ്ങളാണ് മരിച്ചത്. അഞ്ജാത പനി മൂലമാണ് കുഞ്ഞുങ്ങള്‍ മരിക്കുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ അവിടെ സന്ദര്‍ശിച്ച കഫീല്‍ ഖാനും സംഘവും മസ്തിഷ്‌ക വീക്കം മൂലമാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് കണ്ടെത്തി. ചികിത്സക്ക് വേണ്ട മരുന്ന് അടക്കമുള്ള ഒരു സൗകര്യവും ആശുപത്രിയിലില്ലായിരുന്നു. മാധ്യമപ്രവര്‍ത്തകരോട് ഇതിനെ കുറിച്ച് വിശദീകരിക്കുന്നതിനിടെ സ്ഥലത്തെത്തിയ പൊലീസ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

SHARE