നിപാ വൈറസ് വാര്‍ത്ത ഉറക്കംകെടുത്തുന്നു; കേരളത്തില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ഡോക്ടര്‍ കഫീല്‍ ഖാന്‍

നിപാ വൈറസ് വാര്‍ത്ത ഉറക്കംകെടുത്തുന്നു; കേരളത്തില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ഡോക്ടര്‍ കഫീല്‍ ഖാന്‍

സേവനത്തിനുള്ള അനുവാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി

ഖരഗ്പൂര്‍: കേരത്തിലെ നിപാ വൈറസ് പടര്‍ന്ന വാര്‍ത്തയില്‍ അസ്വസ്ഥനായി ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ബി.ആര്‍.ഡി ആസ്പത്രിയിലെ ഡോക്ടറായിരുന്ന ഡോ.കഫീല്‍ ഖാന്‍. കേരളത്തില്‍ ജനങ്ങളുടെ ജീവന്‍ കവരുന്ന നിപ വൈറസ് ബാധയില്‍ താന്‍ അസ്വസ്ഥനാണെന്നും അടിയന്തിര സഹായം വേണ്ട ഈ സാഹചര്യത്തില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുമാണ് ഡോ.കഫീല്‍ ഖാന്‍ രംഗത്തെത്തിയത്.

സോഷ്യമീഡിയിയില്‍ നിപാ വൈറസ് വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഫെയ്‌സുബുക്കില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനോടാണ് കഫീല്‍ ഖാന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

‘അത്താഴത്തിന് നമസ്‌കാര ശേഷം ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും എനിക്കതിന് പറ്റുന്നില്ല. നിപ വൈറസ് മൂലമുള്ള മരണങ്ങള്‍ എന്നെ അസ്വസ്ഥമാക്കുന്നു. സോഷ്യല്‍മീഡിയയിലെ ഉയരുന്ന വിവിധ തരത്തിലുളള പ്രചാരണങ്ങള്‍ ആശങ്കയുണ്ടാക്കുന്നു.

നിരപരാധികളുടെ ജീവന്‍ രക്ഷിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിക്കാന്‍ എന്നെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിക്കുന്നു. സിസ്റ്റര്‍ ലിനി പ്രചോദനമാണ്. എന്റെ ജീവിതം സേവനത്തിന് വേണ്ടി മാറ്റിവയ്ക്കാന്‍ തയ്യാറാണ്. അതിന് അല്ലാഹു എനിക്ക് അറിവും കരുത്തും നല്‍കട്ടെ.” ഡോ.കഫീല്‍ ഖാന്‍ ഫെയ്‌സബുക്കില്‍ കുറിച്ചു.

അതേസമയം കഫീല്‍ ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി

“നിഫാ വൈറസ് ബാധിത പ്രദേശങ്ങളില്‍ സേവന ആതുരസേവനം നടത്തായന്‍ ഡോ. കഫീല്‍ ഖാനിന്റെ അഭ്യര്‍ത്ഥന മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രദ്ധയില്‍പ്പെട്ടു. അപകട മുഖത്തുപോലും അവകെക്കുറിച്ച് ആലോചിക്കാതെ സമൂഹത്തിന്റെ ക്ഷേമം മുന്നില്‍കണ്ട് സേവനം നടത്താനായി അനേകം ഡോക്ടര്‍മാര്‍ പരിശ്രമിക്കുന്നുണ്ട്. പല മെഡിക്കല്‍ പ്രൊഫഷണലുകളും കോഴിക്കോട് നിപ്പാ ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഡോ.കഫീല്‍ ഖാന്‍ ഇതില്‍ ഒരാളാണ്.

കേരള സര്‍ക്കാര്‍ അവരുടെ സേവനം സ്വാഗതം ചെയ്യുന്നു. വോളന്റിയര്‍ക്ക് താല്‍പര്യമുള്ളവര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എന്ന വിലാസത്തില്‍ ബന്ധപ്പെടണം.”, മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY