ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്ത് മരിച്ചു

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്ത് മരിച്ചു. കൊടുങ്ങല്ലൂര്‍ ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസില്‍ തുരുത്തിപ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ബൈപ്പാസില്‍ ഗൗരിശങ്കര്‍ ജംഗ്ഷഷന് തെക്കുവശം സര്‍വ്വീസ് റോഡിലാണ് സംഭവം.

തീപിടിച്ച കാര്‍ റോഡരികിലെ കാനയിലിടിച്ച് നില്‍ക്കുകയായിരുന്നു. നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചുവെങ്കിലും അതിനകം കാറിലുണ്ടായിരുന്നയാള്‍ മരിച്ചിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി. കാറിനുള്ളില്‍ നിന്ന് പെട്രോള്‍ കുപ്പി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കാര്‍ കത്തിയതാണോയെന്ന് പൊലീസ് അന്വേഷിച്ച് വരുന്നു.

SHARE