Connect with us

Video Stories

ദുബൈയില്‍ സാങ്കേതിക ലോകം തുറന്നു

Published

on

ദുബൈ: മിഡില്‍ ഈസ്റ്റ്-ആഫ്രിക്കന്‍-തെന്നേഷ്യന്‍ മേഖലയിലെ ഏറ്റവും വലിയ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണികേഷന്‍ ടെക്‌നോളജി (ഐസിടി) പ്രദര്‍ശനമായ ജൈടെക്‌സിന്റെ 36-ാമത് ടെക്‌നോളജി വീക് 2016ന് ദുബൈ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമായി. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ഉദ്ഘാടനം ചെയ്തു. സിലികണ്‍ വാലി, യൂറോപ്, ഏഷ്യ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള 200ലധികം സാങ്കേതിക നിക്ഷേപകരും വിദഗ്ധരായ എക്‌സിക്യൂട്ടീവുകളും ജൈടെക്‌സില്‍ പങ്കെടുക്കുന്നുണ്ട്.

സോഫ്റ്റ്ബാങ്ക് ഗ്രൂപ് ഇന്റര്‍നാഷണല്‍, 500 സ്റ്റാര്‍ട് അപ്‌സ്, ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ്, ഗോള്‍ഡന്‍ ഗേറ്റ് വെഞ്ച്വേഴ്‌സ്, മിഡില്‍ ഈസ്റ്റ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് തുടങ്ങിയ രാജ്യാന്തര പ്രസക്ത കമ്പനികളുടെ സാന്നിധ്യം ഇത്തവണ ജൈടെക്‌സിനുണ്ട്. ആഗോള കൂറ്റന്‍ നിക്ഷേപക കമ്പനികളായ ഫേസ്ബുക്, ഡ്രോപ്‌ബോക്‌സ്, സ്‌പോട്ടിഫൈ തുടങ്ങിയവയുടെ സാന്നിധ്യവും എടുത്തു പറയേണ്ടതാണ്. പോപ് ഐകണ്‍ ലേഡി ഗാഗയെയും ജോണ്‍ ലെജന്‍ഡിനെയും ആഗോള തലത്തിലേക്കുയര്‍ത്തിയ മുന്‍ മീഡിയ മാനേജരും ഇപ്പോള്‍ സ്‌പോടിഫൈ ഗ്‌ളോബല്‍ ഹെഡുമായ ട്രോയ് കാര്‍ട്ടര്‍, സ്റ്റാര്‍ട് അപ് ഇന്‍ക്യുബേറ്റര്‍ സഹ സ്ഥാപകന്‍ ഇവാന്‍ ബര്‍ഫീല്‍ഡ്, വ്യവസായി ക്രിസ്റ്റഫര്‍ ഷ്രോഡര്‍ തുടങ്ങിയവര്‍ ‘ഔട് ടോക് കോണ്‍ഫറന്‍സി’ല്‍ സന്നിഹിതരാകുന്നുണ്ട്.

അഞ്ചു ദിന പരിപാടിയില്‍ 150 രാജ്യങ്ങളില്‍ നിന്നുള്ള 100,000ത്തിലധികം സന്ദര്‍ശകരെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. 2016ലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഗോള സ്റ്റാര്‍ട്ട് അപ് പരിപാടിയായ ‘ജൈടെക്‌സ് ഗ്‌ളോബല്‍ സ്റ്റാര്‍ട്ട് അപ് മൂവ്‌മെന്റ്’ ഇത്തവണത്തെ സവിശേഷതയാണ്. ഈ വര്‍ഷം ഇതാദ്യമായാണ് ഇത്തരമൊരു പരിപാടി ഒരുക്കിയിരിക്കുന്നത്. ലോകത്ത് മറ്റെവിടെയും ഇത്രയും ശ്രദ്ധേയമായ സ്റ്റാര്‍ട്ട് അപ് പ്രദര്‍ശനം മുന്‍പ് ഉണ്ടായിട്ടുണ്ടാവില്ല. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലുതും ഒരാഴ്ച നീളുന്നതുമായ ഈ പരിപാടിയില്‍ 410 പ്‌ളസ് സ്റ്റാര്‍ട്ട് അപ്പുകളും 1,200 ടെക്ഫൗണ്ടര്‍മാരും ഉണ്ടാകും.
ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളില്‍ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട പ്രായോഗിക നീക്കങ്ങള്‍ ഊന്നിപ്പറയുന്നതാണ് പ്രദര്‍ശനം. മധ്യപൂര്‍വദേശത്തെയും മറ്റും സംരംഭകരില്‍ നിന്നുള്ള, ജീവിതം മാറ്റിമറിക്കുന്ന വിധത്തിലുള്ള ആശയങ്ങളിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ശൈലി ഏറെ സവിശേഷമാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളില്‍ സ്ഥാപനങ്ങളെ വഴികാട്ടുന്ന ‘ജൈടെക്‌സ് വെര്‍ടികല്‍ ഡെയ്‌സ്’ സമ്മേളനം വ്യവസായ മേഖലയില്‍ നിന്നുള്ള ആഴത്തിലുള്ള ചര്‍ച്ചകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും. മാര്‍ക്കറ്റിംഗ്, ആരോഗ്യ പരിചരണം, ധനകാര്യം, ഇന്റലിജന്റ് സിറ്റീസ്, റീടെയില്‍, വിദ്യാഭ്യാസം, ഊര്‍ജം എന്നീ മേഖലകളില്‍ ഈ സമ്മേളനം ഊന്നലുള്ളതാണ്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍, ഏഷ്യന്‍ മേഖലകളിലെ വളര്‍ന്നു വരുന്ന വിപണികളില്‍ നിന്നുള്ള മുഖ്യ ഉദ്യോഗസ്ഥര്‍ ഡിജിറ്റല്‍ രൂപാന്തരീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്നു. ഡിജിറ്റല്‍ ബിസിനസ് രംഗത്തെ അവരുടെ വിജയങ്ങളും പ്രതിപാദിക്കുന്നു.
ഡ്രോണുകള്‍, റോബോട്ടുകള്‍, ഓഗ്‌മെന്റഡ്-വെര്‍ച്വല്‍ റിയാലിറ്റി, 3ഡി പ്രിന്റിംഗ് എന്നിവ പ്രദര്‍ശനത്തിലുണ്ട്. റെക്കോര്‍ഡിട്ട, ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ 4ഡി അനുഭവവുമായി സാംസംങ് എത്തിയിരിക്കുന്നു. ബലൂണ്‍ കാമറയുമായി പനാസോണിക്കും ശ്രദ്ധ പിടിച്ചു പറ്റുന്നു. ആപ്പ് ഹാക്ക്, ഗൂഗ്ള്‍ സിഎസ്‌ഐ ലാബ്, ഹോട് സ്റ്റഫ് അവാര്‍ഡ്‌സ്, സ്റ്റുഡെന്റ് ലാബ് മല്‍സരം എന്നിവ സംബന്ധിച്ച പ്രത്യേക പരിപാടികളുമുണ്ട്.
ജൈടെക്‌സില്‍ കേരളത്തില്‍ നിന്ന് ജിടെക് (ഗ്രൂപ് ഓഫ് ടെക്‌നോളജി കമ്പനീസ്) പ്രാതിനിധ്യം വഹിക്കുന്നു. റാഷിദ് ഹാളിലെ മുഖ്യ ഏരിയയിലാണ് കേരള പവലിയനുള്ളത്.
ഈ വര്‍ഷത്തെ ഔദ്യോഗിക രാഷ്ട്ര പങ്കാളി സഊദി അറേബ്യയാണ്. ഈ മാസം 20നാണ് ജൈടെക്‌സ് ടെക്‌നോളജി വീക് 2016 സമാപിക്കുന്നത്. ‘യാഥാര്‍ത്ഥ്യങ്ങളെ പുന:പ്രതിഛായാത്കരിക്കുന്നു’ (റീഇമാജിനിംഗ് റിയാലിറ്റീസ്) എന്ന പ്രമേയത്തിലാണ് ഈ സാങ്കേതിക വാരം ഒരുക്കിയിട്ടുള്ളത്. 3ഡി പ്രിന്റഡ് കാറുകള്‍ മുതല്‍ വിആര്‍ റോളര്‍ കോസ്റ്ററുകള്‍ വരെയും, നവാഗത വിജയ സംരംഭങ്ങളും ഡ്രോണുകളുമടക്കമുള്ള സാങ്കേതികതാ വൈവിധ്യങ്ങളും നിറഞ്ഞതാണീ ജൈടെക്‌സ്.
ദുബൈ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിലെ 14 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് ഈ ലോകോത്തര പ്രദര്‍ശനവും അനുബന്ധ പരിപാടികളും ഒരുക്കിയിരിക്കുന്നത്. ലോകത്ത് ഇന്നു വരെയുള്ള ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളും സംവിധാനങ്ങളും ഇവിടെ കാണാം. 64 പങ്കാളിത്ത രാജ്യങ്ങളില്‍ നിന്നും 4,000 കമ്പനികളാണ് പ്രദര്‍ശകരായി എത്തിയിരിക്കുന്നത്. 230 ആഗോള ചിന്തകര്‍ 65 സമ്മേളന സെഷനുകളിലും 130 കോണ്‍ഫറന്‍സ് മണിക്കൂറുകളിലും സംബന്ധിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending