ഈങ്ങാപ്പുഴയിൽ പിക്കപ്പ് വാൻ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു

താമരശ്ശേരി: പിക്കപ്പ് വാൻ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. താമരശ്ശേരി ചുങ്കം കലറക്കാംപൊയിൽ കുട്ടിഹസ്സന്റെ ഭാര്യ നഫീസ (55) ആണ് മരിച്ചത് .കുട്ടിഹസ്സനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന നാലു വയസുള്ള പേരമകൻ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ ഈങ്ങാപ്പുഴ ബസ്സ്റ്റാന്റിന് മുൻവശത്താണ് അപകടം നടന്നത്.
താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിന്റെ പുറകിൽ അതേ ദിശയിൽ വരികയായിരുന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. നഫീസ തൽക്ഷണം മരണപ്പെട്ടു.

SHARE