മമ്പാട് പൊങ്ങല്ലൂരിൽ ഭൂചലനമെന്ന് സംശയം: കുടുംബങ്ങളോട് മാറിത്താമസിക്കാൻ നിർദ്ദേശം

മമ്പാട്: പൊങ്ങല്ലൂർ അണ്ടിക്കുന്നിൽ നേരിയ ഭൂചലനമുണ്ടായെന്ന സംശയങ്ങളെത്തുടർന്ന് റവന്യൂ സംഘം പരിശോധന നടത്തി. ഇവിടത്തെ കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാൻ നിർദ്ദേശം നൽകി. വെള്ളിയാഴ്ച രാത്രി 10-ഓടെയാണ് സംഭവം.

പ്രദേശത്ത് മൂന്ന് തവണയായി വലിയ ശബ്ദം കേട്ടിരുന്നതായി നാട്ടുകാർ പറയുന്നു. രാത്രി ഒൻപതോടെ നിരവധിയാളുകൾ ഇവിടെ തടിച്ചു കൂടി. കളക്ടറേയും തഹസിൽദാരേയും വിവരം ധരിപ്പിച്ചു. നിലമ്പൂർ ഡെ.തഹസിൽദാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. ഒരു വീടിന് വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച വിദഗ്ധ പരിശോധനകൾ നടത്തും.

SHARE