Connect with us

Video Stories

അക്രമികളെ നേരിടേണ്ടത് ഭക്തരെ ബുദ്ധിമുട്ടിച്ചല്ല

Published

on

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നിലപാടുകളും നടപടികളും അതിരൂക്ഷമായ വിമര്‍ശനത്തിന് നേരത്തെതന്നെ വിധേയമായിരുന്നെങ്കിലും ഇന്നലത്തെ ഹൈക്കോടതി വിധിയോടെ അത് നിയമപരമായി പൂര്‍വാധികം സാധൂകരിക്കപ്പെട്ടിരിക്കുകയാണ്. ഹൈക്കോടതിയുടെ നേരത്തെയുള്ള വിധികളുടെ ചുവടുപിടിച്ചാണ് പൊലീസിനെ സര്‍ക്കാര്‍ ശബരിമല പരിസരത്ത് കയറൂരിവിട്ടിരുന്നത്. സമാധാനം സ്ഥാപിക്കുന്നതിന് സര്‍ക്കാരിന് എന്തുവേണമെന്ന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതിയാണ് സര്‍ക്കാരിനെതിരെ ഇന്നലെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്. കോടതിവിധിയെ ദുര്‍വ്യാഖ്യാനം ചെയ്ത് കണ്ണില്‍ കണ്ടവരെയെല്ലാം ജയിലഴിക്കുള്ളിലാക്കുന്ന രീതിയെയാണ് കോടതി കര്‍ശന ഭാഷയില്‍ തടയിട്ടത്.
സെപ്തംബര്‍ 28ലെ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തിലേക്ക് കടത്തിവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടിയത്. അന്നുതന്നെ സംസ്ഥാനത്തെ വിശ്വാസി സമൂഹത്തിന്റെ എതിര്‍പ്പിന് അത് കാരണമായിരുന്നു. വിശ്വാസികളുടെ മറവില്‍ സംഘ്പരിവാര തീവ്രവാദികള്‍ ശബരിമല പരിസരത്ത് നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് വിശ്വാസികളെ പിടികൂടി അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയത്. ഇത് ഒരുപരിധിവരെ ന്യായീകരിക്കപ്പെട്ടതുമാണ്. തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതൃത്വം തന്നെ പരസ്യമായി വ്യക്തമാക്കിയതാണ് സര്‍ക്കാരിനും പൊതുസമൂഹത്തിനും മുന്നില്‍ അവരെ അപകീര്‍ത്തിക്കിടയാക്കിയത്. എന്നാല്‍ ഇതിന്റെ മറപിടിച്ച് ശബരിമല വിശ്വാസികളെയാകെ കടുത്ത നിയന്ത്രണത്തിലാക്കുന്ന നിലപാടാണ് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. അയ്യായിരത്തിലധികം പൊലീസുകാരെ സന്നിധാനത്ത് മാത്രം നിയോഗിച്ചു. മൊത്തം കാല്‍ലക്ഷത്തോളം പൊലീസുകാരെ എഡി.ജി.പി മുതല്‍ എസ്.ഐ വരെ റാങ്കുകളിലുള്ളവരുടെ കീഴില്‍ വിന്യസിച്ചു. ബി.ജെ.പിയുടെയും ഹിന്ദുഐക്യവേദിയുടെയും നേതാക്കളെ അറസ്റ്റ് ചെയ്തു. ഇതൊക്കെ ആദ്യഘട്ടത്തിലും ഒരു പരിധിവരെയും ന്യായീകരിക്കത്തക്കതാണെങ്കിലും ഞായറാഴ്ച രാത്രി സന്നിധാനത്ത് നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് കാര്യങ്ങളെയെത്തിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമായിരുന്നു. നിയന്ത്രണങ്ങളുടെ മറവില്‍ കൊടിയ അനീതിയാണ് ഭക്തരോട് പൊലീസ് കാട്ടിയത്. യതീശ്ചന്ദ്ര എന്ന എസ്.പിയുടെ നേതൃത്വത്തില്‍ നിലക്കലില്‍ ലക്കും ലഗാനുമില്ലാതെയാണ് വിശ്വാസികള്‍ക്കുനേരെ അനാവശ്യതടസ്സങ്ങള്‍ അടിച്ചേല്‍പിച്ചത്. ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലാണെന്ന് ബോധ്യമുള്ളപ്പോഴും പൊലീസ് രാജാണ് ശബരിമല പരിസരത്ത് സര്‍ക്കാര്‍ നടപ്പാക്കിയത്. ബോര്‍ഡിന് പൊലീസിനെതിരെ പ്രതികരിക്കേണ്ട അവസ്ഥയുണ്ടായി. സന്നിധാനത്തെത്തി തൊഴുത് രാത്രി വിരിവെച്ച് രാവിലെ നെയ്യഭിഷേകം നടത്തി തിരിച്ചുവരാറുള്ള ഭക്തരെ രാത്രിതന്നെ സന്നിധാനത്തുനിന്ന് പിന്തിരിച്ചയച്ച പൊലീസ് സത്യത്തില്‍ അവരുടെ ആചാരകര്‍മങ്ങളില്‍ ഭരണഘടനാവിരുദ്ധമായി ഇടപെടുകയായിരുന്നു. നിലക്കലില്‍നിന്ന് സന്നിധാനത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് സമയബന്ധിതമായി ഏര്‍പെടുത്തിയത്മൂലം വലിയബുദ്ധിമുട്ടാണ് ഭക്തര്‍ നേരിട്ടത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വന്ന തീര്‍ത്ഥാടകര്‍ക്ക് പതിവനുസരിച്ചുള്ള ആചാരചടങ്ങുകള്‍ നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ സര്‍വസൗകര്യവും ഒരുക്കിക്കൊടുത്തേ മതിയാകൂ. ജനങ്ങളുടെമേല്‍ അധികാരം സ്ഥാപിക്കലല്ല ഭരണാധികാരികളുടെ ജോലി. അവരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുകയും വിശ്വാസം ആര്‍ജിക്കുകയുമാണ് വേണ്ടത്. അതില്ല എന്നിടത്താണ് ഇടതുപക്ഷ സര്‍ക്കാര്‍ പരാജയം ഏറ്റുവാങ്ങാന്‍ കാരണം. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഗൂഢാലോചനക്ക് നിന്നുകൊടുക്കുകയായിരുന്നു പൊലീസ്. ഭക്തരുടെ വികാരം വ്രണപ്പെടുന്നത് പൊലീസും സര്‍ക്കാരും നോക്കിനിന്നു. ഇത് യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ വിശ്വാസരാഹിത്യ അജണ്ട നടപ്പാക്കുന്നതിനാണോ എന്ന ്‌സംശയിച്ചവരെ കുറ്റം പറയാനാവില്ല. അത്രക്കും ആലോചനയില്ലാതെയാണ് പൊലീസ് പെരുമാറിയത്.
ഇത് സര്‍ക്കാര്‍ സത്യത്തില്‍ വടി കൊടുത്ത് വാങ്ങിയ അടിയായി മാറുകയായിരുന്നു. ഇത്രയും വലിയ പൊലീസ് ഫോഴ്‌സിനെ അവിടെ വിന്യസിക്കാന്‍ മാത്രം എന്ത് അത്യാഹിതമാണ് ശബരിമലയിലുണ്ടായിരുന്നത്. ബി.ജെ.പി നേതാക്കള്‍ കുഴപ്പമുണ്ടാക്കുമെന്ന ഭയമായിരുന്നു കാരണമെങ്കില്‍ അത് യുവതികള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് മാത്രമായിരുന്നു. കഴിഞ്ഞ രണ്ടു മാസമാകുമ്പോഴും സുപ്രീംകോടതി വിധിയനുസരിച്ച് ഒരൊറ്റ വിശ്വാസിയായ യുവതിയും ശബരിമല ചവിട്ടാന്‍ എത്തിയിട്ടില്ലാത്ത നിലക്ക് അനാവശ്യമായ തിടുക്കമാണ് സര്‍ക്കാര്‍ കാണിച്ചതെന്ന് വ്യക്തമാണ്. സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ട ഗതികേട് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയാണെന്ന് കഴിഞ്ഞ രണ്ടര വര്‍ഷത്തെ ആഭ്യന്തര വകുപ്പിന്റേതുള്‍പ്പെടെയുള്ള നടപടികളിലൂടെ വ്യക്തമായതാണ്. മുഖ്യമന്ത്രിയുടെ അനാവശ്യവും ചിന്താരഹിതവും യുക്തിബോധത്തില്‍ മാത്രം അധിഷ്ഠിതവുമായ നടപടികളാണ് ഇതിനൊക്കെ വഴിവെച്ചത്. സി.പി.എം പാര്‍ട്ടിയുടെ തലതിരിഞ്ഞ നിലപാടുകളാണ് ആര്‍.എസ്.എസിനും ബി.ജെ.പിക്കും സംസ്ഥാനത്ത് വളരാന്‍ അവസരം ഉണ്ടാക്കുന്നതെന്നത് പലപ്പോഴായി ഉയര്‍ന്ന ആരോപണമാണ്. ഇത് ശരിവെക്കുകയാണ് കഴിഞ്ഞ മൂന്നുനാലു ദിവസമായി ശബരിമലയിലും സംസ്ഥാനത്താകെയും നടന്നുവരുന്ന രാഷ്ട്രീയ നടപടികളിലൂടെ വ്യക്തമാകുന്നത്. സംഘ്പരിവാരത്തെ എതിര്‍ക്കുന്നുവെന്ന് പറയുകയും അതേ നാവുകൊണ്ടുതന്നെ അവരുടെ അജണ്ടകള്‍ക്ക് പരോക്ഷമായി വഴിവെട്ടിക്കൊടുക്കുകയും ചെയ്യുന്ന നടപടികള്‍ പിണറായി സര്‍ക്കാര്‍ ഇനിയെങ്കിലും ഉപേക്ഷിച്ചേ മതിയാകൂ.
കമ്യൂണിസ്റ്റുകള്‍ക്ക് പ്രത്യേകിച്ച് യുക്തിവാദികള്‍ക്ക് വിശ്വാസ കാര്യത്തില്‍ പ്രതിലോമകരമായ നിലപാടാണ് ഉള്ളതെന്ന് ചരിത്രം ബോധ്യപ്പെടുത്തിയിട്ടുണ്ട്. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പും അത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസ കാര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക സ്വാതന്ത്ര്യത്തിനുമേല്‍ കൈകടത്താനുള്ള ഏത് നീക്കവും വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് തിരിച്ചറിയണം. സമകാലിക ഇന്ത്യതന്നെ അത്തരമൊരു വലിയ പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിശ്വാസങ്ങളെ സ്വന്തം അധികാര സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ചൂഷണം ചെയ്യുന്ന ബി.ജെ.പിക്കെതിരെ പ്രതിരോധിക്കാന്‍ വിശ്വാസികളെ അപഹസിക്കുകയും അവരുടെ ആചാരങ്ങളില്‍ കൈകടത്തുകയുമല്ല ഭരണകൂടവും മതേതര പാര്‍ട്ടികളും ചെയ്യേണ്ടത്. പ്രത്യുത രാജ്യത്തെ തൊണ്ണൂറ് ശതമാനത്തിലധികം വരുന്ന മത വിശ്വാസികളുടെ വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ടേ ആര്‍ക്കും മുന്നോട്ടുപോകാന്‍ കഴിയൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending