Connect with us

Video Stories

മത വിദ്വേഷത്തിന്റെ നഞ്ചുതുള്ളി ഒലിച്ചിറങ്ങരുത്

Published

on

രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിഘ്‌നം തട്ടുന്ന തരത്തില്‍ നടത്തുന്ന പ്രസംഗങ്ങള്‍ ഇപ്പോള്‍ പതിവു രീതിയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ സമാധാന ജീവിതത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രസംഗങ്ങള്‍ ഒരു വിഭാഗം കരുതിക്കൂട്ടി ഉയര്‍ത്തിവിടുകയാണ്. രാജ്യം ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് പ്രാസംഗികരോ ഭരണാധികാരികളോ ഓര്‍ക്കാതെ പോകുന്നതാണ് വലിയ കഷ്ടം. എറണാകുളം ജില്ലയിലെ വടക്കന്‍പറവൂരില്‍ ഹിന്ദുഐക്യവേദി നടത്തിയ പൊതുയോഗത്തില്‍ അധ്യക്ഷ നടത്തിയ പ്രസംഗം ഇത്തരത്തിലുള്ളതാണ്. വെള്ളിയാഴ്ചയാണ് ഇത്തരമൊരു വിവാദപ്രസംഗം നടത്തിയതെങ്കിലും ഇതിനെതിരെ ചെറുവിലനക്കാന്‍ സംസ്ഥാനത്തെ പൊലീസോ മതേതരവാദികളുടെ സര്‍ക്കാരിലെ പ്രമുഖരോ മുന്നോട്ടുവന്നില്ല. കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി സതീശന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ വിദ്വേഷ പ്രസംഗത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതവിദ്വേഷം വളര്‍ത്തിയെന്ന കുറ്റത്തിന് 153-ാം വകുപ്പനുസരിച്ചാണ് കേസ്.
മാതാപിതാഗുരു എന്നാണ് ഇന്ത്യന്‍ സംസ്‌കാരം. പാലക്കാട് വല്ലപ്പുഴയിലെ എയ്ഡഡ് സ്‌കൂളിലെ സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന അധ്യാപികയാണ് ഈ തീപ്പൊരി പ്രാസംഗിക ശശികല. പറവൂരില്‍ ഇസ്‌ലാം മതപ്രബോധനവുമായി കഴിഞ്ഞമാസം രംഗത്തിറങ്ങിയ യുവാക്കളെ മര്‍ദിച്ച് പൊലീസിനെക്കൊണ്ട് കള്ളക്കേസ് എടുപ്പിച്ചവര്‍ക്കു വേണ്ടിയാണ് ശശികലയും കൂട്ടരും പറവൂരില്‍ പൊതുയോഗംവെച്ച് പ്രകോപനപ്രസംഗം നടത്തിയത്. ഇതേ സംഘടനയുടെ മുന്‍ അധ്യക്ഷനാണ് ഇപ്പോഴത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്. ശശികലയുടെ പ്രസംഗത്തെ അനുകൂലിച്ച് കുമ്മനം രംഗത്തെത്തിയതില്‍ അല്‍ഭുതമില്ല. ഹിന്ദുമതത്തിലെ വിവിധ ജാതിവിഭാഗങ്ങളെ ഒരുമിപ്പിക്കലാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് വെയ്‌പെങ്കിലും ടീച്ചറുടെ പ്രധാനപണി ഹിന്ദുയിതര വിഭാഗങ്ങളുടെ പ്രത്യേകിച്ചും മുസ്‌ലിം സമുദായാംഗങ്ങളുടെ മേല്‍ ചെളിവാരിയെറിയുകയാണ്. തത്മാര്‍ഗം നാട്ടിലെ സാമുദായികാന്തരീക്ഷം തകര്‍ക്കുകയാണ് കഴിഞ്ഞ ഏതാനുംകാലമായി ചെയ്തുവരുന്ന മുഖ്യകര്‍മം. ഒരു പ്രസംഗത്തില്‍തന്നെ ചുരുങ്ങിയത് പത്ത് കേസെങ്കിലും എടുക്കാവുന്ന കുറ്റമുണ്ടാകും. മലപ്പറം ജില്ലയിലെ ഭൂരിപക്ഷ സമുദായാംഗത്തിനെതിരെ മുമ്പ് നടത്തിയ പ്രസംഗങ്ങള്‍ ഇവിടെ വിസ്തരിക്കുന്നില്ല. ആര്‍.എസ്.എസിന്റെ വക്താവായ സ്വാമി ഗോപാലകൃഷ്ണന്‍ മലപ്പുറം ജില്ലക്കാര്‍ മൃഗത്തെ പോലെ പ്രസവിക്കുന്നുവെന്ന് പറഞ്ഞിട്ടും മാസങ്ങളധികമായിട്ടില്ല. മൈക്കും കോളാമ്പിയും കിട്ടുന്ന വേദികളിലൊക്കെയും മതവിദ്വേഷത്തിന്റെ വിത്തുകള്‍ വിതറിയെറിഞ്ഞ് കലാപത്തിനുവേണ്ടി പായുന്ന ഇത്തരം നേതാക്കളെക്കുറിച്ച് ഇതിനകംതന്നെ എണ്ണമറ്റ പരാതികളാണ് കേരള പൊലീസിന് ലഭിച്ചിട്ടുള്ളത്. എന്നിട്ടും പള്ളിയിലെ പ്രസംഗത്തിന്റെ പേരില്‍ കാസര്‍കോട്ടെ ഖത്തീബിനെയും ലഘുലേഖ വിതരണം ചെയ്തതിന് യുവാക്കളെയും അറസ്റ്റുചെയ്ത് ജയിലിലടച്ച പിണറായിയുടെ പൊലീസിന് ശശികലക്കെതിരെ വിരലനക്കാന്‍ ഇതുവരെയും തോന്നിയില്ല. ദേശീയപതാകക്കെതിരെപോലും ഇവര്‍ വിമര്‍ശനം അഴിച്ചുവിടുന്നതും നാം കേട്ടതാണ്.
മതേതരവാദികളായ എഴുത്തുകാരെയാണ് പറവൂര്‍ പ്രസംഗത്തില്‍ ശശികല വ്യംഗ്യമായി ഭീഷണിപ്പെടുത്തുന്നത്. രാജ്യത്തിന്റെ അടിസ്ഥാന ശിലയാണ് മതേതരത്വം. എഴുത്തുകാര്‍ സമൂഹത്തിന്റെ പൊതുസ്വരം പരികല്‍പന ചെയ്യുന്ന മതേതരവാദികളാകുന്നതിനെ എന്തിനാണ്, ആര്‍ക്കാണ് അവിവേകമായി തോന്നുന്നത്. സാഹിത്യകാരന്മാരെയും എഴുത്തുകാരെയും മാധ്യമ പ്രവര്‍ത്തകരെയും ഇവര്‍ നിരന്തരമായി ആക്രമിച്ചുകൊണ്ടിരിക്കുന്നതും നടത്തിവരുന്ന വിദ്വേഷ പ്രയോഗങ്ങളും കൊലപാതകങ്ങളും പ്രത്യേകിച്ച് ആരെയും ഓര്‍മിപ്പിക്കേണ്ടതില്ല. ശശികല പരാമര്‍ശിച്ച ബംഗളൂരുവിലെ ഗൗരിലങ്കേഷിന്റെ കൊലപാതകം വരെ അവര്‍ പ്രതിനിധീകരിക്കുന്ന ഹിന്ദുത്വവാദികളുടെ ചെയ്തിയായിരുന്നുവെന്നതിന് സംസാരിക്കുന്ന തെളിവുകളുണ്ട്. കര്‍ണാടകയിലെതന്നെ യുക്തിവാദിയായ സാഹിത്യകാരന്‍ കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ ഗോവിന്ദ്പന്‍സാരെ, നരേന്ദ്രധാബോല്‍കര്‍ എന്നിവരെ വെടിയുണ്ടകൊണ്ട് വകവരുത്തിയത് മറ്റാരുമായിരുന്നില്ല. ജ്ഞാനപീഠജേതാവ് എം.ടി വാസുദേവന്‍നായരെയും സംവിധായകന്‍ കമലിനെയും ബി.ജെ. പിയുടെ നയങ്ങളോട് വിയോജിച്ചുവെന്നതുകൊണ്ടുമാത്രം എന്തുമാത്രം വഷളത്തരമായും പ്രകോപനപരമായുമാണ് അവരുടെ നേര്‍ക്ക് ഇക്കൂട്ടര്‍ കുരച്ചുചാടിയത്. ലോക പ്രശസ്ത ചിത്രകാരന്‍ എം.എഫ് ഹുസൈനെ സ്വരാജ്യത്ത് കടക്കാനാവാതെ അന്ത്യശ്വാസം വരിക്കേണ്ട ഗതിവരുത്തിയവരാണ് നവഹിന്ദുത്വവാദികള്‍. ആ അതുല്യ പ്രതിഭക്ക് രാജ്യം സമ്മാനിച്ച പത്മശ്രീ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട ഏക സംഘടനയാണ് ശശികലയുടേത്. സ്വതന്ത്ര ചിന്തയുടെ പേരില്‍ ഡല്‍ഹി സര്‍വകലാശാലയിലെ കനയ്യകുമാറിനെതിരായ പീഡനം മുതല്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ സ്വയംഹത്യക്കിരയാക്കിയ രോഹിത് വെമൂലയുടെയും മാട്ടിറച്ചിയുടെ പേരില്‍ തലക്കടിച്ചുകൊല്ലപ്പെട്ടവരുടെയും സംഭവകഥകളെത്ര. ഈ സമയങ്ങളിലൊക്കെയും മതന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും അനുകൂലമായി തൂലിക ചലിപ്പിച്ച് സമൂഹ മന:സാക്ഷിയെ ഉണര്‍ത്തിനിര്‍ത്തിവന്നത് എഴുത്തുകാരും ജാഡകളില്ലാത്ത മതേതരവാദികളുമാണ്. തമിഴ്‌നാട്ടിലെ പെരുമാള്‍ മുരുകന്റെ തൂലിക തല്‍കാലത്തേക്കെങ്കിലും മൂടിവെപ്പിച്ചത് ഇതേ വര്‍ഗീയകശ്മലന്മാരാണ്. ഗൗരിലങ്കേഷ് കൊല്ലപ്പെട്ടതിനെതുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ആര്‍.എസ്.എസ് അനുകൂലികളുടെ പോസ്റ്റുകളൊക്കെയും മതേതര എഴുത്തുകാരെയും സ്വതന്ത്ര ചിന്തകരെയും കണക്കറ്റ് പരിഹസിക്കുന്നവയായിരുന്നുവെന്നതുമതി ശശികല ഇപ്പോള്‍ താന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തിയതെന്ന് പറയുന്നതിലെ പരിഹാസം തിരിച്ചറിയാന്‍.
ഇത്തരം മാനവദോഷികളെ ഇതിനുമുമ്പുതന്നെ അറസ്റ്റുചെയ്യാനോ കേസെടുക്കാനോ തയ്യാറായിരുന്നെങ്കില്‍ കേന്ദ്രാധികാരത്തിന്റെ മെഗ്ലോമാനിയ ഈ മതേതര വിരുദ്ധരില്‍ ഇത്രയങ്ങ് പതഞ്ഞുപൊങ്ങില്ലായിരുന്നു. തക്കസമയത്ത് നിയമത്തിന്റെ ദണ്ഡുപ്രയോഗിച്ച് ഇത്തരക്കാരെ കല്‍തുറുങ്കിലടക്കേണ്ട സംസ്ഥാനസര്‍ക്കാരും സി.പി.എമ്മും ഞഞ്ഞാപിഞ്ഞാ പറഞ്ഞും ന്യൂനപക്ഷങ്ങളെ ശകാരിച്ചും തങ്ങളുടെ രാഷ്ട്രീയ ബലാബലം പരീക്ഷിക്കുന്ന കാഴ്ച പരിഹാസ്യമാണ്. ഒടുവിലെങ്കിലും യു.ഡി.എഫ് നേതാവിന്റെ ലെറ്റര്‍പാഡ് കാട്ടി കേരളത്തിന്റെ ഈ വിഷക്കലക്കെതിരെ കേസെടുക്കാതിരിക്കാന്‍ പിണറായിയുടെ പൊലീസിന് വയ്യെന്നായതില്‍ അത്രയെങ്കിലും സന്തോഷം. ഇനിയൊരു മതവിദ്വേഷ പ്രസംഗത്തിന്റെ നഞ്ചുതുള്ളിയും ഒരാളുടെയും നാവിന്‍തുമ്പില്‍ നിന്ന് ഒലിച്ചിറങ്ങാതിരിക്കണമെങ്കില്‍ മോദിയെ ഭയന്ന് സമയം കളയാതെ ശശികലയെപോലുള്ള അല്‍പ ബുദ്ധികളെ അറസ്റ്റുചെയ്ത് ജയിലിലടക്കുകയാണ് വേണ്ടത്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending