Connect with us

Video Stories

ജനാധിപത്യത്തിന്റെ വഴി ഇനിയും ഇണങ്ങാതെ സി.പി.എം

Published

on

മതേതര ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ തങ്ങള്‍ക്കേ ആവൂ എന്ന് വീമ്പിളക്കുന്ന സിപിഎമ്മിന്റെ തനി രൂപമാണ് കഴിഞ്ഞ ദിവസം കണ്ടത്. മതേതര ഇന്ത്യയെ കെട്ടിപടുക്കാന്‍ സിപിഎം സ്വീകരിച്ച വഴി രാജ്യത്തെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതായിരുന്നു. ജനാധിപത്യത്തെ അട്ടിമറിച്ചാണോ മതേതര ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടത് എന്ന വലിയ ചോദ്യം അവര്‍ക്കുമുന്നില്‍ നിലനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പുകളില്‍ ബൂത്ത് കയ്യടക്കി തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ജയിക്കുന്നത് സിപിഎം ഇക്കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ തുടങ്ങിയതല്ല. ഓരോ തെരെഞ്ഞടുപ്പുകളിലും സിപിഎം കേന്ദ്രങ്ങളില്‍ ഇത് തുടരുമ്പോള്‍ യുഡിഎഫ് പരാതിപ്പെടാറുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം തള്ളികളയാറാണ് പതിവ്. സിപിഎം കേന്ദ്രങ്ങളില്‍ നടക്കുന്ന നഗ്നമായ നിയമലംഘനങ്ങള്‍ പുറംലോകത്തിന് കാണിച്ച് നല്‍കുകയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ വ്യപകമായ കള്ളവോട്ട് നടന്നെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചിരുന്നു. ആ ആരോപണത്തെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. തോല്‍വി കണ്‍മുന്നില്‍ കണ്ടാല്‍ എന്ത് നെറിക്കെട്ട പണിയുമെടുക്കുന്നവരാണ് സിപിഎമ്മെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് അവരുടെ നേതൃത്വങ്ങള്‍. കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ചെറുതാഴം 19-ാം നമ്പര്‍ ബൂത്തിലെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മറ്റു പ്രദേശങ്ങളിലെ ദൃശ്യങ്ങള്‍ അടുത്ത ദിവസം തന്നെ പുറത്ത് വിടുമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ചെറുതാഴം പഞ്ചായത്തിലെ 19-ാം നമ്പര്‍ ബൂത്തായ പിലാത്തറ എയുപി സ്‌കൂളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചെറുതാഴം പഞ്ചായത്ത് വനിതാ അംഗവും വ്യാപാര വ്യവസായ സമിതി നേതാവും ഉള്‍പ്പെടെയുള്ളവര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. പിലാത്തറ എയുപി സ്‌കൂളിലെ 17-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ പഞ്ചായത്തംഗം എന്‍.പി സലീനയും അരത്തില്‍ വി.എം.യു.പി സ്‌കൂളിലെ 24-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ ടി.പി സുമയ്യയും പിലാത്തറ എ.യു.പിയിലെ 19-ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്യുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസറുടെ അനുമതിയോടെയാണ് കള്ളവോട്ടുകള്‍ നടന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. സി.പി.എമ്മിന്റെ പ്രാദേശിക നേതാവ് ബൂത്തിലെത്തി പ്രിസൈഡിംഗ് ഓഫീസറുടെ സമീപത്ത് നിന്നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത്. വോട്ടു ചെയ്ത ശേഷം കാര്‍ഡ് തിരിച്ചു വാങ്ങുന്നതും ദൃശ്യത്തിലുണ്ട്. ഈ സ്‌കൂളിലെ മറ്റു ബൂത്തുകളിലും വ്യാപക കള്ളവോട്ടുകള്‍ രേഖപ്പെടുത്തിയതായാണ് വിവരം. 95 ശതമാനത്തിലധികം പോളിംഗ് നടന്ന 40 ബൂത്തുകളാണ് തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ മാത്രമുള്ളത്. കണ്ണൂര്‍ മണ്ഡലത്തില്‍ മാത്രം അയ്യായിരത്തോളം കള്ളവോട്ടുകള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ യു.ഡി.എഫ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഇവ അടുത്ത ദിവസങ്ങളില്‍ പുറത്തു വിടുമെന്ന് നേതാക്കള്‍ അറിയിച്ചിരിക്കുകയാണ്.
പിലാത്തറയിലെ കള്ളവോട്ട് ആരോപണത്തില്‍ സിപിഎം പ്രതികരണം വിചിത്രമായിരുന്നു. ഓപ്പണ്‍ വോട്ട് ചെയ്ത ദൃശ്യങ്ങളാണ് കള്ളവോട്ടെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഓപ്പണ്‍ വോട്ട് അഥവാ സഹായി വോട്ട് ചെയ്യാന്‍ ചില വ്യവസ്ഥകളുണ്ട്. വോട്ട് ചെയ്യാന്‍ എത്തുന്നയാള്‍ക്ക് ചിഹ്നം തിരിച്ചറിയാന്‍ സാധിക്കാത്തരീതിയില്‍ കാഴ്ചയ്ക്ക് പരിമിതിയുണ്ടെങ്കില്‍ സഹായം തേടാം. ബട്ടണ്‍ അമര്‍ത്താന്‍ സാധിക്കുന്ന വോട്ടറാണെങ്കില്‍ സഹായിക്ക് വോട്ടിങ് കംപാര്‍ട്ട്‌മെന്റ് വരെ അനുഗമിക്കാം. സഹായിയാണ് വോട്ടറുടെ വോട്ട് ചെയ്തതെങ്കില്‍ അത് രഹസ്യമായി സൂക്ഷിക്കണം. സഹായിക്ക് ഒരു ദിവസം ഒരു തവണ മാത്രമേ വോട്ട് ചെയ്യാനാകൂ, അതോടൊപ്പം വോട്ട് ചെയ്ത സഹായിയുടെ വലത്തെ ചൂണ്ടുവിരലിലായിരിക്കും മഷി പുരട്ടേണ്ടത്. തെരെഞ്ഞടുപ്പ് ജോലിയിലുള്ളവരെ സഹായിയായി പരിഗണിക്കില്ല. സിപിഎം ജില്ലാ സെക്രട്ടറിയുടെ ന്യായീകരണത്തെ പൊളിക്കാന്‍ ഒറ്റകാര്യം സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തമാകും 19-ാം നമ്പര്‍ ബൂത്തായ പിലാത്തറ എയുപി സ്‌കൂളില്‍ കള്ള വോട്ട് രേഖപ്പെടുത്തിയ സത്രീയുടെ ഇടത് വിരലിലാണ് മഷി പുരട്ടുന്നത്. സഹായി വോട്ടാണെങ്കില്‍ മഷി പുരട്ടേണ്ടത് വലത് കൈ വിരലിലാണ്.
വേട്ട് ചെയ്യാനായി പിലാത്തറയിലെത്തിയ പിലാത്തറ സിഎം നഗറിലെ കെജെ ഷാലറ്റ് അരമണിക്കൂര്‍ ക്യൂവില്‍ നിന്നാണ് ബൂത്തില്‍ കയറിയത്. ക്രമനമ്പര്‍ പറഞ്ഞപ്പോള്‍ അവരുടെ വോട്ട് നേരത്തെ ആരോ ചെയ്തതായി കാണുന്നതെന്ന് പോളിങ് ഓഫീസര്‍ പറഞ്ഞു. അല്‍പസമയം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അരമണിക്കൂര്‍ കഴിഞ്ഞിട്ടും വിളിയൊന്നും കാണാത്തതോടെ കാര്യത്തെ കുറിച്ച് അന്വേഷിച്ചെങ്കിലും വോട്ട് രേഖപ്പെടുത്തിയതായി കാണുന്നത്‌കൊണ്ട് മറ്റു മാര്‍ഗമില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ടെന്‍ഡേഡ് വേട്ട് ചെയ്യാറാണ് പതിവ്. വോട്ടര്‍ ഉന്നയിക്കുന്ന പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ പ്രിസൈഡിങ് ഓഫീസര്‍ ടെന്‍ഡേഡ് ബാലറ്റ് പേപ്പര്‍ വഴി വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കണമെന്നാണ് ചട്ടം. അന്നാല്‍ അതിന് അവസരം പോലും ഷാലറ്റിന് ഉദ്യോഗസ്ഥര്‍ ഒരുക്കിയില്ല.
കള്ളവോട്ട് ശ്രദ്ധയിപ്പെടുത്തിയവര്‍ക്കെതിരെ ഗുണ്ടായിസത്തിനും സിപിഎം നേതൃത്വം തുനിഞ്ഞു. പിലാത്തറ എയുപി സ്‌കൂളിലെ യുഡിഎഫ് പോളിങ് ഏജന്റ് പി.വി. സഹദിനാണ് ആ അനുഭവം ഉണ്ടായത്. ബൂത്തില്‍ വോട്ടില്ലാത്ത സിപിഎം പ്രവര്‍ത്തകര്‍ ഇടക്കിടെ എത്തുന്നത് ചോദ്യം ചെയ്‌തെങ്കിലും ഉദ്യോഗസ്ഥരോ, പൊലീസോ അതൊന്നും ശ്രദ്ധിച്ചില്ല. പരാതി പറഞ്ഞതോടെ സിപിഎം പ്രവര്‍ത്തകരുടെ ഭീക്ഷണിയുമെത്തി. ഭയം കാരണം രാവിലെ 11 മണിക്ക് തന്നെ അദ്ദേഹം ബൂത്ത് വിട്ടു. പല ബൂത്തിലും സമാന കൈയ്യേറ്റം നടന്നു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ തളിപ്പറമ്പ്, കീഴാറ്റൂര്‍ സ്‌കൂളിലെ ബൂത്തില്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യം വയല്‍കിളികള്‍ നേതാവ് സുരേഷ് കീഴാറ്റൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ സോഷ്യല്‍ മീഡിയ വഴി പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിനു നേരെയും അക്രമം ഉണ്ടായിരുന്നു.
കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞാല്‍ ആ ബൂത്തുകളില്‍ റീപോളിങ് നടത്തേണ്ടി വരും കള്ളവോട്ട് ചെയ്തവര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ കക്ഷികളുടെ ബൂത്ത് ഏജന്റ്മാര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ക്രിമിനല്‍ കേസായിരിക്കും എടുക്കുക. പാരാതി ലഭിച്ച സാഹചര്യത്തില്‍ വരാണാധികാരികളായ കലക്ടര്‍മാരോട് സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പോര്‍ട്ടും സിസിടിവിയും പരിശോധിച്ച് പരാതിയില്‍ കഴമ്പുണ്ടോയെന്ന് ഉറപ്പ് വരുത്തും. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യും. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാം കള്ളവോട്ട് ചെയ്യാന്‍ കൂട്ടുനിന്ന ബൂത്ത് ചുമതലയുള്ള പ്രിസൈഡിങ് ഓഫിസറെയും മറ്റു ഉദ്യേഗസ്ഥരെയും സസ്‌പെന്റ് ചെയ്യാനും വകുപ്പ്തല അച്ചടക്കനടപടിക്കും സാധ്യതയുണ്ട്. അതോടൊപ്പം ജനപ്രതിനിധികള്‍ കള്ളവോട്ട് ചെയ്‌തെന്ന് തെളിഞ്ഞാല്‍ അവരെ അയോഗ്യരാക്കും.മോദി സര്‍ക്കാറിന്റെ ബാലറ്റ് മെഷീനിലെ കൃത്രിമകളെക്കുറിച്ചും തെരഞ്ഞെടുപ്പ് കൃത്രിമങ്ങളെക്കുറിച്ചു രായ്ക്കുരായ്മാനം ആശങ്ക പ്രകടിപ്പിക്കുന്ന സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖമാണ് കഴിഞ്ഞ ഈ സംഭവത്തിലൂടെ തുറന്നു കാണിക്കപ്പെട്ടത്. അക്രമ രാഷ്ട്രീയത്തിലും മറ്റുമെല്ലാമെന്ന പോലെ തെരഞ്ഞെടുപ്പ് അട്ടിമറിയുടെ കാര്യത്തിലും ബി.ജെ.പിയുടെ പാതയില്‍ തന്നെയാണ് തങ്ങളെന്ന് ഇവര്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending