Connect with us

Video Stories

മഹാവൃത്താന്തം – എ.എ വഹാബ്

Published

on

ഖുര്‍ആനിലെ മുപ്പതാം ഭാഗത്തെ അമ്മ ജൂസു എന്നാണ് സാധാരണ പറയാറുള്ളത്. അമ്മ ജൂസുഇലെ 37 അദ്ധ്യായങ്ങളില്‍ 34 എണ്ണവും മക്കയില്‍ അവതരിക്കപ്പെട്ടതാണ്. മൂന്നെണ്ണം മാത്രമാണ് മദീനയില്‍ അവതരിപ്പിച്ചത്. ഇസ്‌ലാമിന്റെ മൂന്ന് അടിസ്ഥാന പ്രമാണങ്ങളാണ് അധികവും പരാമര്‍ശിക്കുന്നത്. അല്ലാഹുവിന്റെ ഏകത്വം, പ്രവാചകത്വം പരലോക ജീവിത യാഥാര്‍ത്ഥ്യം എന്നിവയാണവ. കൊച്ചു കൊച്ചു വാക്കുകള്‍, ചെറിയ അധ്യായങ്ങള്‍ അധികവും അങ്ങനെയാണ്. വിഷയാവതരണത്തിലും ആഖ്യാനത്തിലും ആവിഷ്‌ക്കാരത്തിലും സവിശേഷമായ രീതി, മനുഷ്യ വൃത്തത്തില്‍ തുളച്ചുകയറുന്ന വിശാല അര്‍ത്ഥതലങ്ങളുള്ള പദപ്രയോഗങ്ങള്‍, കഥകളും ചരിത്ര പാഠങ്ങളും പ്രകൃതി ദൃഷ്ടാന്തങ്ങളും തല്ലലും തലോടലും ജീവിത പ്രയാസങ്ങളെ അതിജയിക്കാന്‍ മനോബലമേകുന്ന ശുഭസൂചകങ്ങള്‍, ജനതതികളുടെ ഉത്ഥാനപതനങ്ങള്‍, വിശ്വാസികള്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍ തെന്നലും നിഷേധികള്‍ക്ക് ഭീതിപ്പെടുത്തുന്ന ഘോരശിക്ഷയുടെ കൊട്ടും ഭീഷണിയും മനുഷ്യമനസ്സിന്റെ സൂക്ഷ്മതാബോധത്തെക്കുറിച്ചും മാര്‍ഗച്യുതിയെ കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ തുടങ്ങി ജീവിതത്തിനാവശ്യമായതെല്ലാം കോര്‍ത്തിണക്കി സംഗീതാത്മകമായ അവതരണം കേട്ടാല്‍ ശ്രദ്ധിച്ചാല്‍ ഏതു കഠിന ഹൃദയത്തെയും ഒരല്‍പമെങ്കിലും ചിന്തിപ്പിക്കും. അറിഞ്ഞിട്ടും പിന്തിരിയുന്നവന്റെ ഉറക്കം കെടുത്തും. പിന്‍പറ്റുന്നവരെ തീര്‍ച്ചയായും ഏറെ ആശ്വസിപ്പിക്കും. പ്രാസവും താളലയക്രമങ്ങളും ഏറെ ആകര്‍ഷണീയമാണ്.
ഖുര്‍ആനില്‍ എഴുപത്തെട്ടാം സൂറത്തായി ചേര്‍ത്തിട്ടുള്ള ‘അന്നബഅ’ ആണ് അമ്മ ജൂസുഇലെ ആദ്യാധ്യായം. അവതരണ ക്രമമനുസരിച്ച് എണ്‍പതാമതായാണ് ഈ സൂറ അവതരിപ്പിച്ചതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ കാണാം. ഏതായാലും അന്നബഇന് മുന്നേ കുറെ അധ്യായങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അവയിലൊക്കെ നേരത്തെ സൂചിപ്പിച്ച മൂന്ന് അടിസ്ഥാന ആശയങ്ങളാണ് മൂഖ്യപ്രമേയം. അതില്‍ പരലോക ജീവിതവും വിചാരണയുമൊന്നും ഖുറൈശികള്‍ക്ക് തീരെ ദഹിച്ചില്ല. അവര്‍ അതെക്കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുകയും തര്‍ക്കിക്കുകയും പ്രവാചകനെ പരിഹസിക്കുകയും ചെയ്തിരുന്നു.

അത്തരുണത്തിലാണ് ഈ അദ്ധ്യായത്തിന്റെ അവതരണം വിഷയം എന്തെന്ന് എടുത്തു പറയാതെ എന്തിനെക്കുറിച്ചാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്? എന്ന ചോദ്യത്തോടെയാണ് ആരംഭം. അവര്‍ ഭിന്നാഭിപ്രായക്കാരായിരിക്കുന്ന മഹാവൃത്താന്തം എന്നാണ് പിന്‍മൊഴി. നിസ്സംശയം അവര്‍ വഴിയെ അറിഞ്ഞുകൊള്ളും എന്ന് ആവര്‍ത്തിച്ചു തുടര്‍ന്ന് പറയുന്നു. ആ മഹാവൃത്താന്തത്തിന്റെ സംഭവ സാധ്യതയുടെ തെളിവുകള്‍ നിരത്തുകയാണ് ആറു മുതല്‍ പതിനാറു സൂക്തങ്ങള്‍ വരെ. തൊട്ടിലാക്കപ്പെട്ട ഭൂമി, ആണികളാക്കപ്പെട്ട പര്‍വ്വതങ്ങള്‍ ഇണകളാക്കപ്പെട്ട സൃഷ്ടികള്‍, വിശ്രമമാക്കപ്പെട്ട ഉറക്കം, വസ്ത്രമാക്കപ്പെട്ട രാത്രി, ജീവസന്താരണമാക്കപ്പെട്ട പകല്‍, മീതെയുള്ള ബലിഷ്ടമായ ഏഴ് നിര്‍മിതികള്‍ കത്തിജ്ജ്വലിക്കുന്ന വിളക്ക്, മേഘത്തില്‍ നിന്ന് കുത്തിയൊലിക്കുന്ന മഴ, മുളച്ചുവരുന്ന ധാന്യവും സസ്യവും ഇടതൂര്‍ന്ന തോട്ടങ്ങള്‍ തുടങ്ങിയവ സൃഷ്ടിച്ചു സംരക്ഷിക്കുന്നത് മനുഷ്യരാണോ അതോ അല്ലാഹുവാണോ? എന്നതാണ് വ്യംഗ്യമായ ചോദ്യം. അങ്ങനെയുള്ള ഒരുവന് നിലവിലെ ഭൗതിക സംവിധാനങ്ങള്‍ നശിപ്പിച്ച ശേഷം പുതിയ ഇടം ഉണ്ടാക്കി മനുഷ്യരെ പുനര്‍ ജീവിപ്പിച്ച് വിചാരണ ചെയ്തു രക്ഷാശിക്ഷകള്‍ തീരുമാനിക്കാന്‍ കഴിയും എന്ന കാര്യം നിങ്ങളുടെ ബുദ്ധിസമ്മതിക്കുന്നില്ലേ?

ആ ദിനം സമയം നിര്‍ണയിക്കപ്പെട്ടതാണെന്ന് തുടര്‍ന്ന് അറിയിക്കുന്നു. അതിനോടനുബന്ധിച്ചുണ്ടാവുന്ന ചില സംഭവങ്ങളുടെ സൂചനകളാണ് തുടര്‍ന്നുവരുന്നത്. കാഹളത്തില്‍ ഊതപ്പെടും (രാജഭരണത്തില്‍ പെരുമ്പറയടിച്ച് പ്രധാന വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കുന്നതു പോലെയുള്ള ഒരു ചിത്രീകരണമാണ് കാഹളത്തില്‍ ഊതും എന്ന പ്രയോഗം). ഉപരിമണ്ഡലത്തില്‍ വിവിധ കവാടങ്ങള്‍ രൂപപ്പെടും, പര്‍വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അവ മരീചിക പോലെയായി തീരുകയും ചെയ്യും. അതിക്രമികളുടെ അന്ത്യസങ്കേതമായ നരകം മറഞ്ഞിരിക്കും. അവരതില്‍ സുദീര്‍ഘമായി വസിക്കേണ്ടി വരും. കുളിര്‍മയോ കുടിനീരോ അവരവിടെ ആസ്വദിക്കില്ല. തിളച്ചവെള്ളവും ജീര്‍ണിച്ച ചലവുമായിരിക്കും ലഭിക്കുക. വിചാരണയെക്കുറിച്ച് വിചാരമില്ലാത്തവരായിരുന്നു അവര്‍. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളിയിരുന്നു. ”എല്ലാ കാര്യങ്ങളും നാം എഴുതി തിട്ടപ്പെടുത്തി വെച്ചിട്ടുണ്ട്.” അന്നവരോട് പറയപ്പെടും. നിങ്ങള്‍ ശിക്ഷ അനുഭവിച്ചു കൊള്ളുക. ശിക്ഷയല്ലാതൊന്നും ഇന്ന് നിങ്ങള്‍ക്ക് വര്‍ധിപ്പിച്ചു തരില്ല.

മനുഷ്യ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നതിനെക്കുറിച്ച് ഖുര്‍ആനില്‍ വേറെയും പരാമര്‍ശങ്ങളുണ്ട്. പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, കേള്‍വിയും കാഴ്ചയും ഹൃദയ വികാരങ്ങള്‍ കൂടിയും വിചാരണക്കായി രേഖപ്പെടുത്തിവെക്കും (17:36).
അല്ലാഹു പറഞ്ഞുതന്നെ സത്യത്തില്‍ വിശ്വസിച്ച് ഭക്തിയോടെ ജീവിച്ചവര്‍ക്ക് രക്ഷിതാവില്‍ നിന്നുള്ള പ്രതിഫലവും പ്രത്യേക സമ്മാനവും ഉദ്യാനങ്ങളും മുന്തിരത്തോപ്പുകളും. യുവത്വെ തികഞ്ഞ ഇണകളും നിറഞ്ഞ ചഷകങ്ങളും ലഭിക്കും. നുണകളോ പാഴ്‌വാക്കുകളോ അവിടെയുണ്ടാവില്ല. പ്രപഞ്ചത്തിന്റെയും അതിലുള്ളതെല്ലാത്തിന്റെയും പരമദയാനിധിയായ നാഥനാണ് അന്ന് ഏകവിധി കര്‍ത്താവ്. ഭൂമിയില്‍ സത്യം പറഞ്ഞവനും അന്ന് അല്ലാഹു അനുവാദം കൊടുത്തവനുമല്ലാത്ത ആര്‍ക്കും അന്നൊന്നും ഉരിയാടാനാവില്ല. സത്യം സത്യമായി പുലരുന്ന ദിനമാണത്. അതിനാല്‍ അവിടെ വിജയം അനുഗ്രഹിക്കുന്നവര്‍ ഇവിടെ വെച്ച് സ്വന്തം രക്ഷിതാവിലേക്കുള്ള വഴി കണ്ടെത്തിക്കൊള്ളട്ടെ. നിഷേധികള്‍ക്ക് ആസന്നമായ ശിക്ഷയെ കുറിച്ച് ശക്തമായ മുന്നറിയിപ്പു നല്‍കി കഴിഞ്ഞു. സ്വന്തം കൈകള്‍ സമ്പാദിച്ചത് തന്റെ കണ്‍മുന്നില്‍ കണ്ടപ്പോള്‍ ഈ നിമിഷം ഞാന്‍ മണ്ണായിപ്പോയിരുന്നെങ്കില്‍ എന്ന് നിഷേധി വിലപിക്കുന്ന സത്യദിനമാണെന്ന് പറഞ്ഞു കൊണ്ടാണ് പ്രൗഢഗംഭീരമായ സൂറത്തുന്നബഅ് സമാപിക്കുന്നത്.

ഭൂമിയില്‍ ജനിച്ച മനുഷ്യരെല്ലാം മേല്‍ സൂചിപ്പിച്ച രണ്ടാലൊരു താവളത്തിലെത്തിച്ചേരും, തീര്‍ച്ച. ആരും അതില്‍ നിന്ന് ഒഴിഞ്ഞുപോകില്ല. ഒരു പരലോക വിചാരണയുടെ ദൃഢബോധ്യംകൊണ്ട് ആദ്യത്തെ സല്‍ഫലം ഈ ഐഹിക ജീവിതത്തില്‍ തന്നെയാണ്. ഭൂമിയിലെ നിയമങ്ങള്‍ പൊലീസ്, കോടതി, ജയില്‍ എന്നിവ കൊണ്ടൊന്നും ഇവിടെ ധര്‍മവും നീതിയും സമാധാനവും സ്ഥാപിച്ച് അക്രമം പൂര്‍ണമായി ഒഴിവാക്കാനാവില്ല. ഇവിടുത്തെ നിയമങ്ങള്‍ക്ക് ധാരാളം പഴുതുകളുണ്ട്. പണംകൊണ്ടും അധികാരം കൊണ്ടും സ്വാധീനിക്കപ്പെടും. അപ്പോള്‍ നീതി അകലെയാവും, സര്‍വതും സൂക്ഷ്മമായി അറിയുന്ന രക്ഷിതാവിന്റെ വിചാരണയില്‍ അതൊന്നും നടക്കില്ലല്ലോ. ഈ ബോധം മനുഷ്യമനസ്സില്‍ ദൃഢമാവുമ്പോള്‍ രഹസ്യവും പരസ്യവുമായ തിന്മകളില്‍ നിന്ന് തെറ്റുകളില്‍ നിന്നും അതവനെ തടയും. പ്രപഞ്ച ചരിത്രത്തിലെ ഏറ്റവും വലിയ വൃത്താന്തമാണ് ലോകാവസാനവും വിചാരണയും. ഓരോരുത്തരുടെയും മരണത്തോടെ അതവര്‍ കാണും. മരണം ആര്‍ക്കും എപ്പോഴും സംഭവിക്കാമല്ലോ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending