ഇടുക്കിയില്‍ 16 വയസ്സുകാരിക്ക് വിവാഹം; വരനെതിരെ കേസ്

WWW.ORIGINPHOTOS.COM

തൊടുപുഴ: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് വരനെതിരെ കേസ്. പതിനാറുകാരിയെ വിവാഹം ചെയ്ത കുഞ്ചിത്തണ്ണി സ്വദേശി രഞ്ജിത്തിനെതിരെ (31) പൊലീസ് കേസെടുത്തു. കുമാരമംഗലത്തു താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിയെയാണ് ഇയാള്‍ വിവാഹം ചെയ്തത്.

കുഞ്ചിത്തണ്ണിയിലെ ഒരു ക്ഷേത്രത്തില്‍വച്ച് ഇന്നലെയായിരുന്നു വിവാഹം. ജില്ലാ ശിശുക്ഷേമ സമിതിയുടെ പരാതിയിന്മേലാണ് കേസെടുത്തത്. പെണ്‍കുട്ടിയെ ശിശു ക്ഷേമപ്രവര്‍ത്തകര്‍ ചെങ്കുളം മേഴ്‌സി ഹോമിലേക്ക് മാറ്റി. വിവാഹം നടത്താന്‍ കൂട്ടുനിന്ന കുടുംബാംഗങ്ങള്‍ക്കെതിരെയും ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും ഇന്ന് കേസെടുക്കുമെന്ന് വെള്ളത്തൂവല്‍ പൊലീസ് അറിയിച്ചു.

SHARE