ഇഫ്‌ലു എം എസ് എഫിന് പുതിയ ഭാരവാഹികള്‍

ഇഫ്‌ലു എം എസ് എഫിന് പുതിയ ഭാരവാഹികള്‍

 

ഹൈദറാബാദ്.  ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി(ഇഫ്‌ലു)യില്‍ എംഎസ്എഫ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഇന്നലെ നടന്ന വാര്‍ഷിക കണ്‍വെന്‍ഷനിലാണ് പുതിയ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തത്.
മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ നടന്ന അക്രമങ്ങളെ യോഗം അപലപിച്ചു. കലാലയങ്ങളില്‍ എസ്എഫ്‌ഐ നടത്തിവരുന്ന അക്രമ രാഷ്ട്രീയം ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധമായിരിക്കും നേരിടേണ്ടി വരികയെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

മുസ്‌ലിഹ് (പ്രസിഡന്റ്), മുബശ്ശിര്‍ വാഫി (ജനറല്‍ സെക്രട്ടറി), ഷദ റഹ്മാന്‍ (വൈസ് പ്രിസിഡന്റ്), ഫര്‍ഹാന്‍ (ജോയിന്റ് സെക്രട്ടറി), റാഫിദ് (ട്രഷറര്‍), സ്വാലിഹ് (പി ആ ര്‍ ഒ), ഫസല്‍ (മീഡിയ), ആസിഫ് ഗസ്സാലി, ഇസ്മാഈല്‍ വാഫി, സുഹൈല്‍, സഫ്‌വാന്‍ പിടി ഹുദവി, സിറാജ് (ഉദേശക സമിതി) എന്നിവരാണ് പുതിയ ഭാരവാഹികള്‍. യോഗത്തില്‍ ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ ജോ. സെക്രട്ടറി ആശിഖ് റസൂല്‍ ഇസ്മാഈല്‍ മുഖ്യ പ്രഭാഷണം നടത്തി.

NO COMMENTS

LEAVE A REPLY