രാജ്യസഭാ സീറ്റിലേക്ക് സി.പി.എം സ്ഥാനാര്‍ഥിയായി എളമരം കരീം

രാജ്യസഭാ സീറ്റിലേക്ക് സി.പി.എം സ്ഥാനാര്‍ഥിയായി എളമരം കരീം

കോഴിക്കോട്: രാജ്യസഭയില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് സി.പി.എം സ്ഥാനാര്‍ത്ഥിയായി എളമരം കരീം മത്സരിക്കും. മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവും സി.ഐ.ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എളമരം കരീം.

തിരുവനന്തപുരത്ത് വെള്ളിയാഴ്ച്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് രാജ്യസഭാസീറ്റ് സംബന്ധിച്ച് തീരുമാനമായത്. സി.പി.ഐയുടെ സ്ഥാനാര്‍ത്ഥിയായി ബിനോയി വിശ്വമാണ് മത്സരിക്കുന്നത്.

കേരളത്തില്‍ നിന്ന് മൂന്ന് സീറ്റിലേക്കാണ് ഒഴിവു വരുന്നത്. യു.ഡി.എഫിന് ജയിക്കാന്‍ കഴിയുന്ന സീറ്റ് കേരള കോണ്‍ഗ്രസ്സിന് കോണ്‍ഗ്രസ് വിട്ടുനല്‍കിയിരുന്നു.

NO COMMENTS

LEAVE A REPLY