കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡി.ജി.പിയുടെ വിദേശ യാത്രക്കുള്ള അനുമതി നിഷേധിച്ചു

കേരള പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ വിദേശയാത്രക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ തീരുമാനം. നാളെ കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ റീപോളിങ് നടക്കുന്നതിനാല്‍ യാത്ര ഒഴിവാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ദുബായിലെ ഓട്ടോമാറ്റിക് പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം പഠിക്കാനായിരുന്നു അനുമതി തേടിയത്. സംസ്ഥാന സര്‍ക്കാര്‍ ഡിജിപിയുടെ യാത്രക്ക് അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയത്.