ഡല്‍ഹി തെരഞ്ഞെടുപ്പ്; വിവാദങ്ങള്‍ക്കൊടുവില്‍ വോട്ടിങ് ശതമാനം പുറത്തുവിട്ട് തെര.കമ്മീഷന്‍

വിവാദങ്ങള്‍ക്കൊടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് ശതമാനം പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം 62.59 ശതമാനമാണ് ഡല്‍ഹിയിലെ പോളിങ്. ഇത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ്. ബല്ലിമാരാണ്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് (71 ശതമാനം). ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഡല്‍ഹി കന്റോണ്‍മെന്റ് മണ്ഡലത്തിലാണ്, 45.4 % ശതമാനമാണ് ഇവിടെ.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോളിങ് ശതമാനം പുറത്തുവിടാത്തത് വിവാദമായിരുന്നു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം. സാധാരണ പോളിങ് കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പോളിങ് ശതമാനം പുറത്തുവിടാറുണ്ട്. വിഷയം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിങ് ശതമാനം പുറത്തുവിടുകയായിരുന്നു.

അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പ്രതികരിച്ചു. വോട്ടിങ!്!യന്ത്രങ്ങള്‍ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റാന്‍ വൈകിയതിനാല്‍ പോളിങ് ശതമാനം കണക്ക് കൂട്ടാന്‍ വൈകിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

ധകാമഴല: ഡല്‍ഹി തെരഞ്ഞെടുപ്പ്: വിവാദങ്ങള്‍ക്കൊടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് ശതമാനം പുറത്തുവിട്ടുപ
ഇന്നലെയായിരുന്നു ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ശൈത്യമായതിനാല്‍ മന്ദഗതിയിലാണ് വോട്ടിങ് ആരംഭിച്ചിരുന്നത്. ആദ്യ മണിക്കൂറില്‍ വെറും 4.34 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 11.30 കഴിഞ്ഞതോടെ ബൂത്തുകളില്‍ തിരക്ക് അനുഭവപ്പെടുകയും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തുകയും ചെയ്തു. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്.