രമ്യ ഹരിദാസിനെ അപമാനിച്ച എ. വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

രമ്യ ഹരിദാസിനെ അപമാനിച്ച എ. വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാത്ഥി രമ്യ ഹരിദാസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും പ്രഥമദൃഷ്ട്യ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിലയിരുത്തി.

ജനപ്രാതിനിധ്യ നിയമം 123(4) ന്റെ ലംഘനമാണിതെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫ് കണ്‍വീനറുടെ മോശം പരാമര്‍ശത്തിനെതിരെ ആലത്തൂര്‍ കോടതിയില്‍ രമ്യ ഹരിദാസ് പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലായിരുന്നു നടപടി.

NO COMMENTS

LEAVE A REPLY