കര്‍ണാടകയില്‍ മാറിമറഞ്ഞ് സീറ്റ് നില; ബി.ജെ.പി ലീഡ് ചെയ്യുന്നു

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ പുരോഗിമക്കവെ ആദ്യ മണിക്കൂറില്‍ മാറിമറിഞ്ഞ് സീറ്റുനില. കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമായ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നുകൊണ്ടിരിക്കെ ബിജെപി ലീഡ് ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. എന്നാല്‍ ഒപ്പത്തിനൊപ്പം ശക്തി കാണിച്ച് കോണ്‍ഗ്രുസും തൊട്ടുപിന്നിലുണ്ട്.

ആദ്യ ഫല സൂചനകളില്‍ 73 സീറ്റുമായി ബി.ജെ.പിയും 71 സീറ്റുമായി കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്നതായാണ് എന്‍.ഡി.ടി.വി സര്‍വേ ഫലം. 222 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ 32 സീറ്റുമായി ദേവഗൗഡയുടെ ജെഡിഎസും ശക്തികാണിക്കുന്നു.


അതേസമയം ഇലക്ഷന്‍ കമ്മീഷന്റെ കണക്ക് പ്രകാരവും ബിജെപിക്ക് തന്നെയാണ് ലീഡ്. 224 സീറ്റുകളില്‍ 34 മണ്ഡലങ്ങളിലെ ലീഡ് നിലയാണ് ഇതുവരെ കമ്മീഷന്‍ പുറത്തുവിട്ടത്. 17 ഇടത്് ബിജെപിയും 11 സീറ്റുകളില്‍ കോണ്‍ഗ്രസും ആറിടത്ത് ജെഡിഎസും മുന്നേറുന്ന കാഴ്ചയാണ്.