Connect with us

Sports

പാനമ മര്‍ദനത്തിലും ഇംഗ്ലണ്ടിന് ആപല്‍സൂചനകളുണ്ട്

Published

on

ഇംഗ്ലണ്ട് 6 പാനമ 1

 

പാനമക്കെതിരെ ഇംഗ്ലണ്ട് 61 വിജയം നേടിയതോടെ നാളെയാരംഭിക്കുന്ന ലോകകപ്പ് പ്രാഥമിക ഘട്ടത്തിലെ മൂന്നാം റൗണ്ട് പോരാട്ടത്തിന്റെ വീറുംവാശിയും ഒന്നുകൂടി ഉയര്‍ന്നിരിക്കുന്നു. ടുണീഷ്യ, പാനമ എന്നീ ദുര്‍ബലരെ മികച്ച തോതില്‍ കീഴടക്കിയ ഇംഗ്ലണ്ടും ബെല്‍ജിയവും തുല്യപോയിന്റുകളോടെ, തുല്യ ഗോള്‍വ്യത്യാസത്തോടെ ഗ്രൂപ്പ് എഫില്‍ ആദ്യരണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. അടുത്ത വ്യാഴാഴ്ച പരസ്പരം മത്സരിക്കുമ്പോഴാണ് ഇരുടീമുകള്‍ക്കും ലോകകപ്പ് തുടങ്ങുന്നതു തന്നെ.

ഇംഗ്ലണ്ട് ആധിപത്യം പുലര്‍ത്തുകയും പാനമ ഹതാശരായി നില്‍ക്കുകയും ചെയ്ത വിരസമായൊരു കളിയായാണ് ഇന്നത്തെ മത്സരം എനിക്ക് അനുഭവപ്പെട്ടത്. എതിരാളികള്‍ ദുര്‍ബലരാണെന്ന് അറിയാമായിരുന്നിട്ടു കൂടി, സ്റ്റാര്‍ട്ടിങ് ഇലവനിലും ഫോര്‍മേഷനിലും കാര്യമായ മാറ്റം ഇംഗ്ലീഷ് കോച്ച് ഗാരി സൗത്ത്‌ഗേറ്റ് വരുത്താതിരുന്നതാണ് എനിക്ക് അത്ഭുതമായത്. ആദ്യമത്സരത്തില്‍ ടുണീഷ്യയുണ്ടാക്കിയ ബുദ്ധിമുട്ടുകളുടെ ഓര്‍മയും ബെല്‍ജിയത്തിനെതിരെ ആദ്യപകുതിയില്‍ പാനമ നടത്തിയ ചെറുത്തുനില്‍പ്പും സൗത്ത്‌ഗേറ്റിനെ കരുതലോടെയുള്ള നീക്കത്തിന് പ്രേരിപ്പിച്ചിരിക്കണം. അമേരിക്കയെ പിന്തള്ളി ലോകകപ്പിനെത്തിയ പാനമയാകട്ടെ, കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെ നിലനിര്‍ത്തി.

എല്ലാ മേഖലയിലും ഇംഗ്ലണ്ടിന് സര്‍വാധിപത്യമുണ്ടായിരുന്നെങ്കിലും, തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് സ്‌കോറിങ് റെക്കോര്‍ഡായ ആറു ഗോള്‍ അടിച്ചിട്ടും ഓപണ്‍ പ്ലേയിലൂടെ ഗോളടിക്കാന്‍ അവര്‍ വിഷമിച്ചതാണ് എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരുകാര്യം. ജെസ്സി ലിങ്ഗാര്‍ഡ് ബോക്‌സിനു പുറത്തുനിന്ന് തൊടുത്തുവിട്ട് മഴവില്ലുപോലെ വലയിലേക്ക് വളഞ്ഞിറങ്ങിയ ആ ലോങ് റേഞ്ചര്‍ മാത്രമേ ആകര്‍ഷകമായിരുന്നുള്ളൂ. സ്‌റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ഗോള്‍, ഹാരി കെയ്‌നിന്റെ രണ്ട് പെനാല്‍ട്ടി ഗോളുകള്‍, ഡിഫഌനിലൂടെ വലയില്‍ കയറിയ ഹാട്രിക് ഗോള്‍, ജോണ്‍സിന്റെ രണ്ടാം ഗോള്‍ എല്ലാം ഒരു വകയായിരുന്നു. ആദ്യ ഗോള്‍ വഴങ്ങിയതിന്റെ ഞെട്ടലില്‍ നിന്നുമാറി പാനമക്കാര്‍ മൈതാനമധ്യത്ത് കളി മെനഞ്ഞുവരുന്നതിനിടെ 22ാം മിനുട്ടില്‍ റഫറി ഇംഗ്ലണ്ടിന് അനുവദിച്ച പെനാല്‍ട്ടി ഒരു കടന്ന കയ്യായിരുന്നു. പാനമ ഡിഫന്ററുടേത് കുറ്റമറ്റ മാര്‍ക്കിങ് ആയിരുന്നു. അതിനിടയിലുണ്ടായ ശരീരസ്പര്‍ശം പരമാവധി മുതലെടുക്കാന്‍ ലിങ്ഗാര്‍ഡിന് കഴിഞ്ഞു. കോച്ചിങ് ക്ലാസുകളില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ റഫറിയെ സ്വാധീനിക്കാന്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഏതായാലും ഹാരി കെയ്‌നിന് ടോപ് സ്‌കോററാവാനുള്ള വഴിയൊരുക്കി അത്. ഫെലിപ് ബലോയ് പാനമയുടെ ചരിത്രത്തിലെ ആദ്യ ഗോളടിച്ച് റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തു.

ചെറുപ്പക്കാരുടെ കൂട്ടമായിട്ടും ഇംഗ്ലണ്ട് കളിക്കാര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിയുടെ വേഗത കൂട്ടുന്നതും കുറക്കുന്നതും കാണാന്‍ കൗതുകമുണ്ട്. തുടക്കത്തിലേ ആധിപത്യമുണ്ടായിരുന്നതിനാല്‍ ഇന്നവര്‍ക്ക് ടെന്‍ഷനില്ലാതെ കളിക്കാന്‍ പറ്റി. പക്ഷേ, ശരാശരിക്കാരായ പ്രതിരോധത്തിനെ പോലും മറികടന്ന് ബോക്‌സില്‍ കളിക്കാന്‍ അവര്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അതിന്റെ പ്രശ്‌നം അവര്‍ അനുഭവിക്കുക അടുത്ത മത്സരത്തിലായിരിക്കുമെന്ന് തോന്നുന്നു.

ഗ്രൂപ്പ് എഫില്‍ ഇന്നലെ നടന്ന ബെല്‍ജിയം ടുണീഷ്യ മത്സരത്തെപ്പറ്റി ഞാന്‍ എഴുതിയിരുന്നില്ല. ഏകപക്ഷീയമായ ആ കളി ലുകാകുവിന്റെയും ഹസാര്‍ഡിന്റെയും ഇരട്ട ഗോളുകള്‍ക്കൊപ്പം ഓര്‍ക്കപ്പെടുക റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ കീഴിലുള്ള ബെല്‍ജിയത്തിന്റെ ടീം വര്‍ക്കിന്റെ പേരില്‍ക്കൂടി ആയിരിക്കും. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ കളിക്കുന്ന മികച്ച താരങ്ങളെ മാര്‍ട്ടിന്‍സ് എത്ര മനോഹരമായാണ് ഒരുമിപ്പിക്കുന്നത് എന്ന് നോക്കുക. രണ്ടുദിവസം മുമ്പ് വായിച്ച അദ്ദേഹത്തിന്റെ ഒരു പ്രസ്താവന, ലുകാകുവിനെ ലോകകപ്പ് ടോപ് സ്‌കോററാക്കുകയല്ല തന്റെ ടീമിന്റെ ലക്ഷ്യം എന്നായിരുന്നു. ഇന്നലെ പെനാല്‍ട്ടിയിലൂടെ ഹസാര്‍ഡ് ആദ്യ ഗോള്‍ നേടിയപ്പോള്‍ ലുകാകുവിന്റെ ആഘോഷം ശ്രദ്ധിച്ചവര്‍ക്കറിയാം ഒരു ടീമെന്ന നിലയില്‍ അവര്‍ എത്രമാത്രം സെറ്റാണെന്ന്. മാത്രമല്ല, ഹാട്രിക്കിന്റെ വക്കില്‍ നില്‍ക്കെയാണ് ലുകാകുവിനെ 59ാം മിനുട്ടിലും ഹസാര്‍ഡിനെ 68ാം മിനുട്ടിലും കോച്ച് പിന്‍വലിച്ചത്. അതാ കളിക്കാരില്‍ എന്തെങ്കിലും നിരാശ ഉണ്ടാക്കിയതായി തോന്നിയതേയില്ല.

ഏതായാലും അവസാന റൗണ്ടില്‍ നിര്‍ണായകമായ നിരവധി മത്സരങ്ങളി പ്രാധാന്യമുള്ള ഇംഗ്ലണ്ട് ബെല്‍ജിയം കളി കൂടി ഉള്‍പ്പെടുകയാണ്. ബെല്‍ജിയം ജയിച്ചാലേ അവര്‍ക്ക് ഗ്രൂപ്പില്‍ ഒന്നാമതാവാനും അടുത്ത ഗ്രൂപ്പിലെ കരുത്തരില്‍ നിന്ന് പ്രീക്വാര്‍ട്ടറില്‍ രക്ഷപ്പെടാനും കഴിയുകയുള്ളൂ. മാര്‍ട്ടിനസിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രാക്ടീസ് മത്സരമോ പരീക്ഷണമോ ആകില്ലെന്നാണ് കരുതുന്നത്; എച്ച് ഗ്രൂപ്പില്‍ കൊളംബിയ ഒന്നാം സ്ഥാനക്കാരാവാന്‍ സാധ്യതയുണ്ടെങ്കില്‍.

പോര്‍ച്ചുഗല്‍ ഇറാന്‍, സ്‌പെയിന്‍ മൊറോക്കോ, ഡെന്‍മാര്‍ക്ക് ഫ്രാന്‍സ്, നൈജീരിയ അര്‍ജന്റീന, ഐസ്ലാന്റ് ക്രൊയേഷ്യ, മെക്‌സിക്കോ സ്വീഡന്‍, സെര്‍ബിയ ബ്രസീല്‍… അടുത്ത ഒരാഴ്ച ലോകകപ്പ് പൊടിപാറും

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending